
സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും മത്സരിക്കാന്‍ അവസരം. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചിതാണിത്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് നിയമത്തില്‍ ഉള്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. സൗദി ചരിത്രത്തില്‍ ആദ്യമായാണ് വിദേശ നിക്ഷേപകര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കുന്നത്.
പുതിയ നിയമ ഭേദഗതിയിലൂടെ ഡയരക്ടര്‍ ബോര്‍ഡിലേക്ക് അംഗത്വത്തിനുള്ള നിബന്ധനകളില്‍ നിന്ന് സൗദി പൗരനായിരിക്കണം എന്നത് ഒഴിവാക്കി. എന്നാല്‍ പ്രവാസികള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണ മാത്രമേ അംഗങ്ങളാകാവൂ എന്ന നിബന്ധനയുണ്ട്. ഈ മേഖലയില്‍ 10 വര്‍ഷത്തെ പരിചയമുള്ള പ്രവാസികള്‍ക്കാണ് മല്‍സരിക്കാന്‍ അനുമതി. ഡിഗ്രി യോഗ്യതയുള്ളവരാണെങ്കില്‍ അഞ്ചു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് മതിയാവും.
കൊമേഴ്‌സ്, ബിസിനസ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമുള്ളവരാണെങ്കില്‍ 25 വയസ്സ് മുതല്‍ മല്‍സരിക്കാം. അല്ലാത്തവര്‍ക്ക് മല്‍സരിക്കാനുള്ള കുറഞ്ഞ പ്രായം 30 വയസ്സാണ്. ഒരേ സമയം ബന്ധുക്കള്‍ ബോര്‍ഡിലേക്ക് മല്‍സരിക്കരുതെന്നും നിബന്ധനയുണ്ട്. നരത്തെ ഇങ്ങനെ ഒരു നിബന്ധന ഉണ്ടായിരുന്നില്ല.
വോട്ടെടുപ്പിന് ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിനും പുതിയ നിയമ ഭേദഗതി അനുമതി നൽകുന്നുണ്ട്. കൗൺസിൽ ഓഫ് സൗദി ചേംബേഴ്സ് എന്ന പേര് മാറ്റി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് എന്നാക്കി മാറ്റിയതായും അധികൃതർ അറിയിച്ചു. പുതുതായി ചേംബറിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മൂന്ന് വർഷത്തേക്ക് ഫീസ് ഇളവ് നൽകാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല