
സ്വന്തം ലേഖകൻ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ’ സ്വീകരിച്ചവർക്ക് സൗദിയിലേക്കുള്ള പ്രവേശനം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിൽ മിക്കയിടങ്ങളും വ്യാപകമായി വിതരണം ചെയ്യുന്ന വാക്സിനാണ് കോവാക്സിൻ. എന്നാൽ ഇതു സൗദിയിൽ അംഗീകാരം നേടിയ വാക്സിനുകളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടാത്തതു പ്രവാസികളെ വലച്ചിരുന്നു.
കോവാക്സിൻ അംഗീകരിച്ചതായി സൗദി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. സൗദിയിലേക്കു പ്രവേശിക്കുന്ന സ്ഥിരതാമസക്കാർ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്‌സൈറ്റിലും സന്ദർശക വീസയിൽ രാജ്യത്തേക്ക് കടക്കുന്നവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലുമാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതെന്നും എംബസി അറിയിച്ചു.
ഓക്സ്ഫഡ് അസ്ട്രാസെനെക്ക, ഫൈസർ ബയോഎൻടെക്, ജോൺസൺ & ജോൺസൺ, മോഡേണ എന്നീ നാലു വാക്സിനേഷനുകൾക്കു പുറമെ സിനോവാക്, സിനോഫാം വാക്സിനുകൾക്ക് കൂടി സൗദി അംഗീകരിച്ചിരുന്നു. നിലവിൽ കോവാക്സിൻ ഉൾപ്പെടെ 7 വാക്സിനുകൾക്കു രാജ്യത്ത് അംഗീകാരമുണ്ട്. ജൂൺ ആദ്യത്തിലാണ് കോവിഷീൽഡ് വാക്സിനേഷൻ സൗദിയിൽ അംഗീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല