
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിർത്തിവെച്ച വിനോദപരിപാടികൾ അടുത്ത മാസം പുനരാരംഭിക്കും. ഗാനമേളകളും വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും ഉൾപ്പെടുന്ന മൂന്നുമാസം നീളുന്ന ഉത്സവത്തിനാണ് ജനുവരിയിൽ റിയാദിൽ തുടക്കമാകുന്നത്. ‘റിയാദ് ഒയാസിസ്’ എന്നാണ് മെഗാ ഇവൻറിെൻറ പേര്. ഇതിനു പിന്നാലെ രാജ്യത്തെ മറ്റു ഭാഗങ്ങളിലും വിനോദ പരിപാടികൾ തിരിച്ചെത്തും. കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചുള്ളതാവും പരിപാടികൾ.
സൗദി ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘റിയാദ് യാസിസ്’ ഉത്സവം വടക്കൻ റിയാദിലെ മൈതാനിയിലാണ് അരങ്ങേറുക. ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ഇവൻറിെൻറ പ്രഖ്യാപനം ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖ് കഴിഞ്ഞ ദിവസം നിർവഹിച്ചു. വിദേശികളും സ്വദേശികളും ഒരുപോലെയെത്തുന്ന പരിപാടികൾ വ്യത്യസ്ത പ്രമേയങ്ങളിലായിരിക്കും.
എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചാണ് ഇൗ വർഷം തുടക്കത്തിൽ രാജ്യത്ത് ആയിരത്തിലേറെ വിനോദപരിപാടികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തോടെ ഇവ നിർത്തിവെക്കേണ്ടിവന്നു. പുതിയ സാഹചര്യത്തിൽ അവതരിപ്പിക്കാവുന്ന പരിപാടികളുടെ ആശയം സമർപ്പിക്കാൻ പ്രവാസികൾക്കും സ്വദേശികൾക്കും ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി അവസരമൊരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച 20 ആശയങ്ങൾക്ക് സമ്മാനവും നൽകും.
ലോകത്ത് വികസിപ്പിക്കുന്ന കോവിഡ് വാക്സിനുകളിൽ ഏറ്റവും ഫലപ്രദമായത് സൗദിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഭരണാധികാരികൾ. സ്വദേശികൾക്കും പ്രവാസികൾക്കും ഇത് സൗജന്യമായി നൽകും. വാക്സിൻ ഫലപ്രദമായാൽ വിനോദ പരിപാടികൾ പഴയതുപോലെ രാജ്യത്ത് സജീവമാകും. കൂടുതൽ പരിപാടികൾ ഒരേസമയം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സാേങ്കതിക രംഗത്തെ വിദേശി ജോലിക്കാർക്ക് തൊഴിൽ വൈദഗ്ധ്യ പരീക്ഷ (പ്രഫഷനൽ പരീക്ഷ) നടത്താൻ സൗദി എൻജിനീയറിങ് കൗൺസിലിന് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രി ഇൻചാർജ് മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ നിർദേശം നൽകി. എൻജിനീയറിങ് ജോലികൾ ചെയ്യുന്നവർക്ക് പ്രഫഷനൽ പരീക്ഷ നടത്താൻ ആവശ്യമായ നടപടികൾ ഒരുക്കാൻ കൗൺസിലിന് ചുമതല നൽകി. എൻജിനീയർമാർക്ക് മികവുറ്റ പരിശീലനം നൽകുന്നതിലുള്ള കൗൺസിലിെൻറ കഴിവ് കണക്കിലെടുത്താണ് ഇൗ അധിക ചുമതലകൂടി നൽകിയത്.
അക്കാദമിക് യോഗ്യതകളും പ്രവൃത്തിപരിചയവും പരിശോധിക്കാനും വിലയിരുത്താനും ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും വിവിധ പ്രഫഷനൽ പരീക്ഷകളിലൂടെ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഭാവി തലമുറകൾക്കുകൂടി ഗുണപരമായ രീതിയിൽ പൊതുജനത്തിെൻറ അഭിലാഷങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനും നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല