1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2021

സ്വന്തം ലേഖകൻ: സൌദിയിൽ കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറച്ചത് മാനവശേഷി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനഃസ്ഥാപിച്ചു. ജോലി സമയം കുറയ്ക്കുന്നതിനു ആനുപാതികമായി വേതനം കുറയ്ക്കുക, ശമ്പളമില്ലാത്ത ദീർഘകാല അവധി നൽകുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി മഹാമാരിക്കാലത്ത് കമ്പനി ഉടമകൾക്കു നൽകിയ ഇളവുകളെല്ലാം (ആർട്ടിക്കിൾ 41/2020) പിൻവലിച്ചിട്ടുണ്ട്.

അസാധാരണ സാഹചര്യം നേരിടുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കിൽ തൊഴിലാളിയെ പിരിച്ചുവിടാൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകി തൊഴിൽ കരാർ അവസാനിപ്പിക്കാനും അനുമതി നൽകിയിരുന്നു. ഇനി ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും വ്യക്തമാക്കി.

10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ സൗ​ദി​യി​ൽ​ ആ​റു​ ട്രി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പ​മു​ണ്ടാ​കു​മെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ. ഇ​തി​ൽ മൂ​ന്ന്​ ട്രി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പം എ​ത്തു​ന്ന​ത്​ വി​ഷ​ൻ 2030​െൻ​റ ഭാ​ഗ​മാ​യ പു​തി​യ പ​ദ്ധ​തി​ക​ളി​ലാ​ണ്. സൗ​ദി അ​റേ​ബ്യ​യു​ടെ പൊ​തു​നി​ക്ഷേ​പ ഫ​ണ്ടും (പ​ബ്ലി​ക്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട്) സൗ​ദി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​ണ്​ ആ​റ്​ ട്രി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പ​ത്തി​െൻറ 85 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്.

ബാ​ക്കി 15 ശ​ത​മാ​നം മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി​രി​ക്കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ 10​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​യാ​കു​​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​െൻറ സ്​​ട്രാ​റ്റ​ജി​ക് ഡ​യ​ലോ​ഗ്​​ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കി​രീ​ടാ​വ​കാ​ശി.

ലോ​ക​ത്തെ 36 രാ​ജ്യ​ങ്ങ​ളി​ലും 28 മേ​ഖ​ല​ക​ളി​ലും നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും​ അ​ന്താ​രാ​ഷ്​​ട്ര രം​ഗ​ത്ത്​ അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യ പ്ര​മു​ഖ​രും സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രു​മ​ട​ക്കം 160ഒാ​ളം പേ​ർ സെ​ഷ​നി​ൽ പ​െ​ങ്ക​ടു​ത്തു. സൗ​ദി അ​റേ​ബ്യ​യി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​യും വി​ഷ​ൻ 2030 പ്ര​ഖ്യാ​പി​ച്ച ശേ​ഷം എ​ണ്ണ​യി​ത​ര വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കി​ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്​​ത്രീ ശാ​ക്തീ​ക​ര​ണം, വ്യ​വ​സാ​യ വ്യാ​പാ​ര​ രം​ഗം ആ​ർ​ജി​ച്ച മ​ത്സ​ര​ശേ​ഷി, പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​െൻറ​ സ​ജീ​വ​മാ​ക​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യെ​യും കു​റി​ച്ച്​ കി​രീ​ടാ​വ​കാ​ശി വി​ശ​ദീ​ക​രി​ച്ചു. വി​ഷ​ൻ 2030 പ്ര​ഖ്യാ​പ​ന​ത്തി​ന്​ ശേ​ഷം ന​ട​ത്തി​യ പ​രി​ഷ്​​കാ​ര​ങ്ങ​ളു​ടെ​യും പ​രി​വ​ർ​ത്ത​ന​ത്തി​െൻറ​യും ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​നി​ന്ന്​ രാ​ജ്യ​ത്ത്​ നാ​ലു​ വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​മ്പി​ച്ച നേ​ട്ട​ങ്ങ​ളു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

​2020 എ​ന്ന വ​ർ​ഷം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​താ​നും വ​ർ​ഷം​ മു​മ്പ്​ ആ​രം​ഭി​ച്ച പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്​ അ​തി​നെ നേ​രി​ടാ​ൻ ക​ഴി​ഞ്ഞു. സാ​മ്പ​ത്തി​ക വ​ശ​ങ്ങ​ളി​ലും ഗ​വ​ൺ​മെൻറ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ളി​ലും രാ​ജ്യം ഇ​ന്ന്​ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​യി​രി​ക്കു​ന്നു.

മാ​ത്ര​മ​ല്ല, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്​​തു. ആ​ഗോ​ള സ​മ്പ​ദ്​ വ്യ​വ​സ്ഥ​യി​ൽ രാ​ജ്യ​ത്തി​െൻറ നേ​തൃ​പ​ര​മാ​യ പ​ങ്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ബി​സി​ന​സ്​​ സ​മൂ​ഹ​ത്തി​ലെ പ​ങ്കാ​ളി​ക​ളു​മാ​യി അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​നും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന​തി​നും ശ്ര​ദ്ധ​ചെ​ലു​ത്തി. സൗ​ദി അ​റേ​ബ്യ​യു​ടെ അ​ഭി​വൃ​ദ്ധി ഗ​ൾ​ഫ്​ മേ​ഖ​ല​യു​ടെ​യും ലോ​ക​ത്തി​െൻറ​യും വി​ക​സ​ന​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ക, ഉൗ​ർ​ജ വി​ത​ര​ണ വി​പ​ണി സം​ര​ക്ഷി​ക്കു​ക എ​ന്നീ രം​ഗ​ത്ത്​ രാ​ജ്യം വ​ഹി​ച്ചു​​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക്​ കി​രീ​ടാ​വ​കാ​ശി ഉൗ​ന്നി​പ്പ​റ​ഞ്ഞു. മേ​ഖ​ല​യു​ടെ താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കാ​നും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും രാ​ജ്യ​ത്തി​െൻറ ശ്ര​മം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ട​ി​ച്ചേ​ർ​ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.