1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ കൊവിഡ്​ വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ തന്നെ ആദ്യ വാക്​സിൻ കുത്തിവെപ്പിന്​ വിധേയനായാണ്​ തുടക്കം കുറിച്ചത്​. രാജ്യത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്കാണ്​​ തുടക്കമായതെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. സൽമാൻ രാജാവി​െൻറ നിർദേശ പ്രകാരവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ നേരിട്ടും കൃത്യവുമായുള്ള ഇടപെടലുകളുടെയും ഫലമായാണ്​ കൊവിഡ്​ വാക്​സിൻ ലോകത്ത്​ ആദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി സൌദി അറേബ്യയ്​ക്ക്​ മാറാൻ കഴിഞ്ഞതെന്ന്​ മന്ത്രി വ്യക്തമാക്കി.

കൊവിഡ്​ വാക്​സിൻ പൂർണമായും സുരക്ഷിതമാണ്​. എന്നാൽ അതി​െൻറ കുത്തിവെപ്പിന്​ ആരെയും നിർബന്ധിക്കില്ല. ഇഷ്​ടമുള്ളവർക്ക്​ സ്വീകരിക്കാം. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്​സിൻ സൗജന്യമായി നൽകും. എല്ലാ മേഖലകളിലുമുള്ള മുഴുവനാളുകൾക്കും വാക്​സിൻ എത്തുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ രാജ്യം അതീവ ശ്രദ്ധ​ചെലുത്തും. ഒമ്പത്​ മാസമായി എല്ലാ ദിവസവും പുതുതായി കൊവിഡ്​ ബാധിതരുണ്ടായികൊണ്ടിരിക്കുകയാണ്​. ഇത്​ അസ്വസ്​ഥതയുണ്ടാക്കുന്നതായിരുന്നു.

കൊവിഡ്​ വാക്​സിൻ കുത്തിവെപ്പിന്​ സൌദിയിൽ തുടക്കംഎന്നാൽ വാക്​സിൻ ലഭിച്ചതോടെ അതിൽ ആശ്വാസമുണ്ടായിരിക്കുകയാണ്​. ഏ​റെ സന്തോഷവുമുണ്ട്​​. വാക്​സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും. വാക്​സിൻ കുത്തിവെപ്പിനുള്ള രജിസ്​ട്രേഷൻ ‘സ്വിഹത്തി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാ​ണ്​ ചെയ്യേണ്ടത്​. രജിസ്​ട്രേഷന്​ എത്രയും വേഗം നടത്താൻ എല്ലാവരോടും​ ആഭ്യർഥിക്കുകയാണ്​. വാക്​സിനേഷൻ ഉദ്​ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്​ത്രീയുൾപ്പെടെ രണ്ട്​ സ്വദേശികളും കുത്തിവെപ്പിന്​ വിധേയരായി.​

ട്രാഫിക്ക് നിയമ ലംഘനത്തിനുള്ള പിഴ അഞ്ച് നഗരങ്ങളില്‍ കൂടി

സൌദിയില്‍ റോഡുകളിലെ ട്രാഫിക്ക് നിയമ ലംഘനത്തിനുള്ള പിഴ മക്ക അടക്കം അഞ്ച് നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നു. റോഡുകളിലെ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നിയമംലംഘിച്ച് ട്രാക്ക് മാറി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കും.

സൌദിയില്‍ റോഡുകളിലെ ട്രാക്ക് പരിധികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് ക്യാമറയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന സംവിധാനം സൌദിയിലെ അഞ്ചു നഗരങ്ങളില്‍ കൂടി നടപ്പാക്കി തുടങ്ങുമെന്ന കാര്യം സൌദി ട്രാഫിക് ഡയറക്ടറേറ്റ് ആണ് അറിയിച്ചത്. മക്ക, മദീന, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറ സംവിധാനം നടപ്പിലാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.