1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് സൗദി. കാനഡ, സ്പെയിൻ, , ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ പുതുതായി ചേർത്തു. ജനുവരി 16 മുതൽ ജനുവരി 31 വരെയാണ് ഈ പട്ടികയുടെ കാലാവധി. പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി സന്ദർശിക്കാൻ സാധിക്കില്ല എന്നല്ല നിയമത്തിൽ പറയുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ എടുത്തവർക്കും വാക്സിൻ എടുക്കാത്ത യാത്രക്കാർക്കും പ്രത്യേകം നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അത് പാലിച്ച് കൊണ്ട് സൗദിയിലേക്ക് വരാൻ സാധിക്കും.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആണെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധാ നെഗറ്റീവ് ഫലം കെെവശം ഉണ്ടായിരിക്കണം. സൗദിയിൽ എത്തി ചേർന്നാൽ ഏഴ് ദിവസം ക്വാറന്റീൻ കഴിണം. ഏഴ് ദിവസം കഴിഞ്ഞ് വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം. നെഗറ്റീവായാൽ മാത്രം പുറത്തിറങ്ങാം. അല്ലെങ്കിൽ വീണ്ടും 14-ാം ദിവസം വരെ ഐസൊലേറ്റിൽ തുടരണം.

ഇനി വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിലോ, അല്ലെങ്കിൽ യാത്രക്ക് വേണ്ടി കുറച്ചു ദിവസം മുമ്പ് വാക്സിനേഷൻ സ്വീകരിച്ചവരോ ആണെങ്കിൽ 48 മണിക്കൂരിന് മുമ്പ് നടത്തിയ നെഗറ്റീവ് പിസിആർ ഫലം കെെവശം ഉണ്ടായിരിക്കണം. 10 ദിവസം ഇവർ ക്വാറന്റീൻ കഴിണം. 10 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം പിസിആർ പരിശോധനാ ഫലം നെഗറ്റീവായ ശേഷം മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. അല്ലെങ്കിൽ വീണ്ടും 14 ദിവസം ക്വാറന്റീൻ കഴിണം.

ക്വാറന്റീൻ രഹിത യാത്രയ്ക്കുള്ള രജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ സൗദി ഉൾപ്പെടുത്തിയിട്ടുള്ളത്. വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന ലിസ്റ്റിൽ ഇന്ത്യയെ കൂടാത ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളും ഉണ്ട്. ഇവർക്ക് ക്വാറന്റീൻ ആവശ്യമില്ലെങ്കിലും പിസിആർ പരിശോധനാ ഫലം, വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്ക് എന്നിവ കെെവശം ഉണ്ടായിരിക്കണം. രാജ്യത്ത് എത്തിയാൽ ഏഴു ദിവസത്തെ സ്വയം നിരീക്ഷത്തിൽ ഇവർ കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.