1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2021

സ്വന്തം ലേഖകൻ: ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറന്നു. കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന്‍ എടുത്തവർക്കും, ആറു മാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര ചെയ്യാം.

ഫൈസർ/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് അംഗീകരിച്ച വാക്സീനുകൾ. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാർക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിർബന്ധമാണ്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല.

യു.എ.ഇ., കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വിമാനസർവീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൗദി യാത്രാ വിലക്കേർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയത്. 2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ രാജ്യത്തിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിച്ചിരുന്നു. നയതന്ത്രജ്ഞർ ഉൾപ്പെടെ ചില വിഭാഗക്കാരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇന്ത്യ അടക്കമുള്ള 20-ഓളം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ നിലവില്‍ വിലക്കുണ്ട്. സൗദി വിലക്കേര്‍പ്പെടുത്താത്ത രാജ്യങ്ങളിലേതെങ്കിലും ഒരിടത്ത് 14 ദിവസം ക്വാറന്‍ന്റെനില്‍ കഴിഞ്ഞാലാണ് ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുവാനാവുക.

തിങ്കളാഴ്ച പുലര്‍ച്ചെ സൗദി അറേബ്യ അതിര്‍ത്തികള്‍ തുറക്കുകയും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്താല്‍, സൗദി ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് തുടര്‍ന്നാലും യു.എ.ഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വഴി താമസിയാതെ തങ്ങള്‍ക്ക് സൗദിയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍.

സ​ർ​വി​സു​ക​ൾ ന​ട​ത്താ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി​യ അ​റി​യി​ച്ച​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്‌​തു. 95 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി 71 സ​ർ​വി​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ദി​യ ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 28 എ​ണ്ണം ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളും 43 എ​ണ്ണം അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ളു​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തു​മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം ഒ​രു കോ​ടി യാ​ത്ര​ക്കാ​രെ അ​വ​രു​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച​താ​യി സൗ​ദി​യ അ​റി​യി​ച്ചു.

കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ൽ സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ടു​ന്ന രീ​തി ഉ​ണ്ടാ​കി​ല്ലെ​ന്ന് സൗ​ദി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രെ​യു​ള്ള സു​ര​ക്ഷ​ക്ക് ഈ ​രീ​തി പ​ര്യാ​പ്ത​മ​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത് ടി​ക്ക​റ്റ് വി​ല​വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​ക്കും എ​ന്ന​തു​കൊ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) ഇ​ങ്ങ​നെ​യു​ള്ള രീ​തി അം​ഗീ​ക​രി​ക്കു​ന്നി​ല്ല എ​ന്ന​തി​നാ​ലാ​ണ് ത​ങ്ങ​ളും ഇ​ങ്ങ​നെ തീ​രു​മാ​നി​ച്ച​തെ​ന്ന് സൗ​ദി​യ അ​റി​യി​ച്ചു.

എ​ന്നാ​ൽ, മാ​സ്‌​ക് ധ​രി​ക്കു​ന്ന​തും ആ​വ​ശ്യ​മാ​യ മ​റ്റ് ആ​രോ​ഗ്യ പ്രോ​ട്ടോ​കോ​ളു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ സൗ​ദി​യ യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, യാ​ത്രാ വി​ല​ക്ക് ഒ​ഴി​വാ​കു​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി 385 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ജി‌.​എ.​സി‌.​എ) അ​റി​യി​ച്ചു. രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ചേ​ർ​ന്നാ​ണ് ഇ​ത്ര​യും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.