1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദ്ദേശവുമായി അധികൃതർ രംഗത്ത്. ഇവർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ സൗദിയിലെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ–ടൂർ ഓപറേറ്റർമാർ എന്നിവ അടക്കമുള്ള ടൂറിസം സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ അടക്കേണ്ടിവരും. വീണ്ടും ആവർത്തിച്ചാൽ സ്ഥാപനങ്ങൾ അടപ്പിക്കുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.

രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പിന്നിട്ടവർക്കാണ് ബസ്റ്റർ ഇമ്യൂൺ സ്റ്റാറ്റസ് തവക്കൽനാ ആപ്പിൽ കാണിക്കുക. ഫെബ്രുവരി ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാക്കിയ കഴിഞ്ഞു. ഹോട്ടലുകളിലേയ്ക്കും ടൂറിസം മന്ത്രാലയ ആസ്ഥാനത്തേക്കും പ്രവേശിക്കണമെങ്കിൽ പ്രവേശന കവാടങ്ങളിൽ പതിച്ച തവക്കൽനാ ആപ്പുമായി ബന്ധിപ്പിച്ച ബാർകോഡ് സ്‌കാൻ ചെയ്ത് ആരോഗ്യ നില അറിയിക്കണം. ഓട്ടോമാറ്റിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം ഇവിടെയെല്ലാം ബാധമാക്കും. ഒമിക്രോൺ രാജ്യത്ത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സൗദി പോയിരിക്കുന്നത്.

സൗദിയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 3,000 ആയി. പുതുതായി 3,045 രോഗികൾക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 424 രോഗമുക്തി കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ആയി. മൂന്ന് മരണങ്ങൾ ആണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 8,886 ആയി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 13,043 ആണ് ഇതിൽ 109 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.