1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സമൂഹത്തിലെ അംഗങ്ങള്‍ കര്‍ശനമായി പാലിക്കുന്നിടത്തോളം കാലം സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളും വിപണികളും തുറക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുല്‍റഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.

വാണിജ്യ മന്ത്രിയും മുനിസിപ്പല്‍ ഗ്രാമീണകാര്യ ഭവനമന്ത്രി 370-ലധികം ഷോപ്പിങ് മാളുകളുടെയും മറ്റ് വാണിജ്യ സംരംഭങ്ങളുടെയും ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കുകയും കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും സംബന്ധിച്ച് ചര്‍ച്ചനടത്തുകയും ചെയ്തതായി അല്‍ഹുസൈന്‍ അറിയിച്ചു.

മന്ത്രാലയത്തിന്റെ സൂപ്പര്‍വൈസര്‍മാരടങ്ങുന്ന സംഘം അവരുടെ പരിശോധനാ പര്യടനങ്ങള്‍ തുടരുന്നുണ്ട്. അടുത്തിടെ 120,000 റൗണ്ട് പര്യടനങ്ങളാണ് സൗദിയൊട്ടുക്കും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണിക്കൂറില്‍ പത്ത് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉപഭോക്താക്കള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അല്‍ഹുസൈന്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.