1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: സൗദിയിൽ അഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി. ആദ്യ ഡോസ് വാക്സിൻ വിതരണം തുടങ്ങിയതായി ആരോഗ്യമന്ത്രാലയം ആണ് അറിയിച്ചത്. വൈറസിന്റെ പുതിയ വകഭേദങ്ങൾ വന്നു തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽക്കുന്ന നടപടി വേഗത്തിലാക്കാൻ സൗദി തീരുമാനിച്ചത്.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വാക്സിനേഷൻ ഉടൻ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസമാണ് സൗദി കുട്ടികൾക്ക് വാക്സിൻ നൽക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പിന്നീട് രോഗം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചു. എന്നാൽ ഇപ്പോള്‌ കുട്ടികൾക്ക് വാക്സിൻ വിതരണം തുടങ്ങി.

കുട്ടികൾക്ക് വാക്സിൻ നൽക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ മുന്നോട്ട് വരണം എന്ന് മന്ത്രാലയം അഭ്യാർഥിക്കുന്നു. രക്ഷിതാക്കള്‍ ആണ് വാക്സിൻ ലഭിക്കാൻ ആവശ്യമായി ബുക്കിംങ്‌ നടത്തേണ്ടത്. എല്ലാ കുട്ടികൾക്കും ഉള്ള വാക്സിൻ രാജ്യത്ത് ലഭ്യമാണ്. തവക്കല്‍നാ, സിഹതീ ആപ്പുകൾ വഴിയാണ് ബുക്കിങ് നടത്തേണ്ടത്. കൊവിഡിന്റെ പുതിയ വകദേദങ്ങളെ ചെറുക്കാൻ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.