
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ വാക്സിെൻറ എല്ലാ ഡോസുകളും എടുത്തത് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം ‘ഹെൽത്ത് പാസ്പോർട്ട്’സേവനം ആരംഭിച്ചു. തവക്കൽനാ ആപ്ലിക്കേഷനിലൂടെയാണ് ഹെൽത്ത് പാസ്പോർട്ട് സേവനം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സൌദി അതോറിറ്റി (സദ്യ) ചെയർമാൻ ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദിയും ചേർന്ന് ഹെൽത്ത് പാസ്പോർട്ടിെൻറ ഉദ്ഘാടനം നിർവഹിച്ചു.
വാക്സിൻ എല്ലാ ഡോസുകളും പൂർത്തിയാക്കിട്ടുണ്ടെന്നും വൈറസിനെതിരെ രോഗപ്രതിരോധശേഷി ഉള്ളയാളാണെന്നും സ്ഥിരീകരിക്കാനാണ് ഇൗ സംവിധാനം. പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും വൈദ്യ പരിചരണത്തിനും കൊവിഡ് വ്യാപനം തടയാനും നിരന്തരമായി കാണിക്കുന്ന താൽപര്യത്തിനും സൽമാൻ രാജാവിനും കിരീടാവകാശിക്കും ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു. സുരക്ഷിതവും ഫലപ്രദവും അന്തർദേശീയ അംഗീകാരമുള്ളതുമായ വാക്സിൻ റെക്കോർഡ് സമയത്തിനുള്ളിൽ രാജ്യത്ത് ലഭ്യമാക്കിയ ഗവൺമെൻറിനെ മന്ത്രി അഭിനന്ദിച്ചു.
ഇവയെല്ലാം കോവിഡിനെ പ്രതിരോധിച്ച ലോകത്തെ മികച്ച രാജ്യങ്ങളിലൊന്നായി മാറ്റാൻ സൌദി അറേബ്യയെ സഹായിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ ഇന്നുവരെ ആരോഗ്യ മന്ത്രാലയത്തെ പിന്തുണക്കുകയും സാേങ്കതിക സഹായങ്ങൾ നൽകുകയും ചെയ്ത ‘സദ്യക്കും’ മന്ത്രി നന്ദി പറഞ്ഞു. പുതുതായി ആരംഭിച്ച ‘ഹെൽത്ത് പാസ്പോർട്ട്’ നല്ല ഫലമുണ്ടാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വാക്സിൻ കുത്തിവെപ്പിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടരുകയാണ്. കൂടുതൽ കേന്ദ്രങ്ങൾ ഇതിനായി തുറക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കിയവരുടെ വിവരം ‘ഹെൽത്ത് പാസ്പോർട്ടി’ൽ രേഖപ്പെടുത്തപ്പെടും. ഇത്തരമൊരു ഡിജിറ്റൽ സംരംഭം ആരംഭിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൌദി അറേബ്യ എന്ന് ‘സദ്യ’ചെയർമാൻ ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദി പറഞ്ഞു. ആരോഗ്യ രംഗത്ത് നിരവധി സേവനങ്ങൾ നൽകാൻ സഹായിച്ച ആരോഗ്യ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഡോസ് കുത്തിവെപ്പെടുത്തവരുടെ ‘ഹെൽത്ത് പാസ്പോർട്ട്’വിവരം തവക്കൽനാ ആപ്പിൽ വ്യാഴാഴ്ച മുതൽ ലഭ്യമായിത്തുടങ്ങി. കാമ്പയിനിെൻറ ഉദ്ഘാടന ചടങ്ങിൽ കുത്തിവെപ്പെടുത്ത ആരോഗ്യ മന്ത്രിയുടെയും രണ്ട് സ്വദേശികളുടെയും ഹെൽത്ത് പാസ്പോർട്ടുകൾ ഇതിലുൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല