1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021

സ്വന്തം ലേഖകൻ: വാക്സിനേഷൻ പ്രായപരിധി 58 വയസ്സാക്കി കുറച്ച് സൗദി. നേരത്തെ ഇത് 60 വയസായിരുന്നു. വരും ദിവസങ്ങളിൽ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്സീൻ വ്യാപകമായി മുഴുവൻ ആളുകൾക്കും ഉടൻ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതർ സൂചന നൽകി. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ വിലക്കു നിലനിൽക്കുന്നതോടൊപ്പം പൂർണമായും വാക്സിനേഷൻ സ്വീകരിക്കാതെ എത്തുന്നവർ സൗദിയിൽ ഏഴു ദിവസത്തെ ഹോട്ടൽ ക്വാറന്റീനും നിർബന്ധമാണ്.

രാജ്യത്തുടനീളം സ്ഥാപിച്ച വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴി ഒന്നാം ഡോസ് കുത്തിവയ്‌പിനു നല്ല പ്രതികരണമാണു ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വാക്‌സീൻ പൂർത്തിയാക്കിയവർ ജനസംഖ്യയുടെ പകുതിയോട് അടുക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു. അഞ്ചു വിഭാഗം ആളുകൾക്കു മാത്രമാണ് ഇപ്പോൾ സൗദിയിൽ രണ്ടാമത്തെ വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുള്ളത് ഡയാലിസിസിനു വിധേയമാകുന്ന വൃക്ക രോഗികൾ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, പൊണ്ണത്തടിക്കാർ, 60 വയസ് കഴിഞ്ഞവർ എന്നിവരാണവർ.

ഇളവ് ലഭിക്കുന്ന പ്രായപരിധി കുറച്ച് കൊണ്ടുവരാനാണു അധികൃതരുടെ പദ്ധതി. 2020 ഡിസംബർ 15 മുതലാണ് സൗദിയിൽ വാക്സിനേഷൻ നൽകിത്തുടങ്ങിയത്. ആദ്യഘട്ടത്തിൽ അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. 65 വയസിനു മുകളിലുള്ളവർക്കായിരുന്നു പ്രഥമ പരിഗണന. എന്നാൽ ഇത് 60 വയസിലേക്കും ഇപ്പോൾ 58 ലേക്കും കുറച്ചു.

രാജ്യത്തെ വാക്സിനേഷൻ ഉദ്യമം ഇനി മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതോടെ രാജ്യത്തെ മുഴുവൻ പേർക്കും വാക്സീൻ സ്വീകരിക്കാനുള്ള അവസരമാണ് ഒരുങ്ങുക. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പ്രവേശിക്കുന്നതിനും ആളുകളുടെ ആരോഗ്യ സ്ഥിതി തവക്കൽന ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ചിരിക്കണം. രാജ്യത്തിനു പുറത്തു നിന്നു വാക്‌സീൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്കു പ്രവേശിക്കുന്നതിനു തവക്കൽനയിൽ വിവരങ്ങൾ നൽകണമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.