
സ്വന്തം ലേഖകൻ: സൗദിയിൽ അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികള്‍ക്കും ഉടൻ വാക്‌സീൻ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍കരുതല്‍ സ്വീകരിച്ചാല്‍ പേടിക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.
എല്ലാവരും കോവിഡ് വാക്‌സീനുകള്‍ പൂര്‍ണമായി എടുക്കണം. ഒമിക്രോണ്‍ പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും രാജ്യത്തിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്തിനു പുറത്തു നിന്നു വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ് നില പരിഗണിക്കാതെ തന്നെ അഞ്ചു ദിവസത്തേയ്ക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും അസ്വസ്ഥകൾ കണ്ടാൽ ഉടൻ കോവിഡ് -19 പരിശോധനക്ക് തയാറാകണമെന്നും നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല