1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. മൂന്ന് ദിവസം നീണ്ട യൂറോപ്പ് യാത്ര പൂർത്തിയാക്കി സൗദി കിരീടാവകാശി മടങ്ങി.

ഊഷ്മളമായ സ്വീകരണമാണ് ഗ്രീസിൽ നിന്നും ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിക്ക് ലഭിച്ചത്. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനയും തുടരും. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ഫ്രാൻസ് ഒപ്പുമുണ്ടാകുമെന്നും സൗദി കിരീടാവകാശിക്ക് ഉറപ്പും നൽകി.

ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ആഗ്രഹത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് രാജകുമാരൻ പറഞ്ഞു. വ്യാഴാഴ്ച പാരീസിലെത്തിയ കിരീടാവകാശിക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തിലായിരുന്നു സ്വീകരണ ചടങ്ങുകളും അത്താഴവും.

യുനെസ്കോ ഡയറക്ടർ ജനറലുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. സൗദി സാംസ്കാരിക സംരംഭങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടന്നു. യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി കിരീടാവകാശി ഫ്രാൻസിൽ നിന്നും മടങ്ങിയെങ്കിലും ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ രാ​​​ജ​​​കു​​​മാ​​​ര​​​നെ ഫ്രാ​​​ൻ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തു വി​​​മ​​​ർ​​​ശ​​​ന​​​വി​​​ധ​​​യ​​​മാ​​​യി​​​ട്ടു​​​ണ്ട്.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ഊ​​​ർ​​​ജ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. സൗ​​​ദി​​​ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ഖ​​​ഷോ​​​ഗി 2018ൽ ​​​കൊ​​​ല്ല​​​പ്പെ​​​ട്ട​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ യൂ​​​റോ​​​പ്പ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.