സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍. ‘അഴിമതി എന്ന കാന്‍സര്‍ ബാധിച്ച ഒരു ശരീരമാണ് നമുക്കുള്ളതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ കീമോ ചെയ്യണം. കീമോ എന്ന ഷോക്ക് നല്‍കിയില്ലെങ്കില്‍ കാന്‍സര്‍ എല്ലായിടത്തേക്കും വ്യാപിക്കും. അത് ശരീരത്തെ കാര്‍ന്ന് തിന്നും,’ വാഷ്ങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
‘ഈ അഴിമതിക്കറുതി വരുത്താതെ രാജ്യത്തിന്റെ ബജറ്റിനാവശ്യമായ പണം കണ്ടെത്താനാവില്ല,’ അദ്ദേഹം തുടര്‍ന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം നാല്‍പ്പതിലധികം ഉന്നതസ്ഥാനങ്ങളിലാണ് പുതിയ നിയമനം നടക്കുന്നത്. സൈന്യത്തിലും ഭരണരംഗത്തും ഉന്നതസ്ഥാനങ്ങളില്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഉയര്‍ത്തുകയാണ് പുനഃസംഘടനയുടെ ലക്ഷ്യം.
തൊഴില്‍ സാമൂഹിക വകുപ്പ് സഹമന്ത്രിയായി തമദുര്‍ ബിന്‍ത് യൂസഫ് അല്‍ റമഹ് നിയമിതയായി. പ്രധാനപ്പെട്ട ഒരു വകുപ്പിന്റെ നേതൃത്വത്തിലേക്ക് എത്തുന്ന ആദ്യ സൗദിവനിതയാണ് തമദുര്‍ ബിന്‍ത് യൂസഫ് എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനഃസംഘടനയ്ക്ക് ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല