1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2022

സ്വന്തം ലേഖകൻ: ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചതിൽ ക്ഷമ ചോദിച്ച് വിമാനത്താവള നടത്തിപ്പ് കമ്പനി. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയതായും കമ്പനി അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പ്രയാസങ്ങൾക്ക് കാരണമായതെന്നും കമ്പനി വിശദീകരണം നൽകി.

ഈദ് സ്‌കൂൾ അവധി സീസൺ ആയതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ വർധനവാണ് പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയാക്കിയത്. ദിനേന വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം അൻപതിനായിരത്തിനും മുകളിലെത്തി. ഇതോടെയാണ് യാത്രക്കാരിൽ പലർക്കും പ്രയാസമാകും വിധം പ്രവർത്തനങ്ങളെ ബാധിച്ചത്. യാത്ര സുഖമമാക്കുന്നതിന്റെ ഭാഗമായി ചില കർശന നിർദേശങ്ങളും എയർപോർട്ട് അതോറിറ്റി പുറത്ത് വിട്ടു.

യാത്രക്കാർ നിർദേശിക്കപ്പെട്ട യാത്രരേഖകൾ മുഴുവൻ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, സാധ്യമാകുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തുന്നതിന് മുമ്പായി വെബ്സൈറ്റ് വഴി ചെക്ക്ഇൻ ചെയ്ത് ഇലക്ട്രോണിക് ബോർഡിംഗ് പാസ് കൈപ്പറ്റുക, അന്താരാഷ്ട്ര യാത്രക്കാർ മൂന്നും ആഭ്യന്തര യാത്രക്കാർ രണ്ടും മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുക, ലഗേജുകളുടെ ഭാരം അനുവദിക്കപ്പെട്ടതിലും കൂടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കാൻ യാത്രക്കാട് അധികൃതർ ആവശ്യപ്പെട്ടു.

അതിനിടെ വിമാനത്താവളത്തില്‍ തിരക്ക് മൂലമുണ്ടായ യാത്രാ പ്രതിസന്ധിയിൽ ബുദ്ധിമുട്ടിയ യാത്രക്കാരോട് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണെങ്കിലും ക്ഷമാപണം നടത്തുന്നതായി ഫ്‌ളൈ അദീൽ വിമാന കമ്പനി അറിയിച്ചു. പ്രതിസന്ധി കാരണം ആറു മണിക്കൂർ വരെ വിമാനം വൈകിയവർക്ക് മറ്റു ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു.

ഏഴ് മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധിമൂലം വിമാന സർവിസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാനടിക്കറ്റിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

വേനൽക്കാല സീസണും പെരുന്നാൾ അവധിയും കാരണം വിമാനത്താവളത്തിൽ തിരക്ക് വർധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.