
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ നിയമനത്തിനു വ്യാജ കരാറുകൾ ഉണ്ടാക്കുന്നവരുടെ റിക്രൂട്ട്മെന്റ് ലൈസൻസ് റദ്ദാക്കുമെന്ന് സൗദി അറേബ്യ. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഗാർഹിക ലേബർ പ്രോഗ്രാമിന്റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് എതിരെയാണ് നടപടി.
ആദ്യഘട്ടത്തിൽ 2 ദിവസവും രണ്ടാം ഘട്ടത്തിൽ 7 ദിവസവും സ്ഥാപനം അടച്ചിടും. മൂന്നാമതും നിയമം ലംഘിച്ചാൽ 30 ദിവസത്തേക്ക് സ്ഥാപനം അടയ്ക്കും. നിയമ ലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കി നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതിനിടെ ബിരുദ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ആകുന്നതിന് മുമ്പ് പഠിച്ച മേഖലയില്‍ 80 ശതമാനം സൗദി യുവാക്കള്‍ക്കും ജോലി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഹ്യൂമണ്‍ കാപ്പബിലിറ്റീസ് ഡെവലപ്‌മെന്റ് പ്രോഗ്രാം സൗദി ഭരണകൂടം പ്രഖ്യാപിച്ചു. പഠന ശേഷം ജോലി അന്വേഷിച്ചു നടക്കുന്നതിന് പകരം മികച്ച സംരംഭകരാവാന്‍ സൗദി യുവാക്കളെ പദ്ധതിയിലൂടെ പ്രാപ്തരാക്കും.
പഠന സമയത്ത് തന്നെ അതിനാവശ്യമായ പരിശീലന പരിപാടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രൂപീകരിച്ച പദ്ധതിയാണ് ഹ്യൂമണ്‍ കാപ്പബിലിറ്റീസ് ഡെവലപ്‌മെന്റ് പ്രോഗ്രാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല