1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2022

സ്വന്തം ലേഖകൻ: സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നു. ‘സൗദി ഡൗൺടൗൺ കമ്പനി എന്ന പേരിൽ ആണ് പ്രഖ്യാപനവുമായി മുഹമ്മദ് ബിൻ സൽമാൻ എത്തിയിരിക്കുന്നത്. സൗദിയിലെ 12 നഗരങ്ങളിൽ വൻ വികസനം ആണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് ആണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. നജ്‌റാൻ, ജിസാൻ, അൽ ഖോബാർ, അൽബാഹ, താഇഫ്, തബൂക്ക്, ബുറൈദ, മദീന, ഹാഇൽ, അറാർ, ദൗമത്തുൽ ജൻദൽ, അൽ അഹ്‌സ, എന്നിവിടങ്ങളിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

സൗദിക്ക് വൈവിധ്യമാർന്ന പല സംസാകരങ്ങളും ഉണ്ട്. ഇതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വികസനം നടപ്പാക്കുന്നത്. പരമ്പരാഗതമായ രീതികളിൽ നിന്നും ഉൾകൊണ്ടാണ് പുതിയ രീതി നടപ്പിലാക്കാൻ ഉദ്യേശിക്കുന്നത്. വിനോദ കേന്ദ്രങ്ങൾ, ചില്ലറ വ്യാപാരങ്ങൾക്കായുള്ള കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിന് എസ്ഡിസി നേതൃത്വം നൽകും.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി വിപണി ശക്തിപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി നഗര വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. വിഷൻ-2030ന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് ഒരുങ്ങുന്നത്. അതിന്റെ ഭാഗമായാണ് ഇതും. എണ്ണയിതര വരുമാന സ്രോതസ്സുകൾ വർധിപ്പിച്ചാൽ മാത്രമേ രാജ്യത്ത് നിലനിൽപ്പ് ഉണ്ടാകുകയുള്ളു എന്നാണ് സൗദിയുടെ വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.