1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡിനുശേഷം വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസൺ എന്ന പേരിലാണ് പരിപാടികൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടർന്ന് നിറുത്തിവച്ച വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം.

രാജ്യത്തുടനീളം നടത്തി വന്ന സീസൺ ഫെസ്റ്റിവെലുകൾക്ക് വീണ്ടും തുടക്കം കുറിക്കാനാണ് തീരുമാനം. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ റിയാദ് സീസൺ എന്ന പേരിലാണ് വീണ്ടും വിനോദ പരിപാടികൾ ആരംഭിക്കുക. ഇതിന്റെ മുന്നോടിയായി മന്ത്രാലയത്തിനുകീഴിൽ പ്രൊമോഷൻ കാംപിയിനിനു തുടക്കമായി.

‘കൊഴിഞ്ഞുപോയ രണ്ട് വർഷങ്ങൾക്ക് ഞങ്ങൾ നിങ്ങൾക്ക് പകരം നൽകുന്നു’ എന്ന തലക്കെട്ടിലാണ് കാംപയിൻ. റിയാദ് നഗരത്തിലും സമൂഹമാധ്യമങ്ങളിലുമാണ് കാംപയിൻ നടന്നുവരുന്നത്. ഒപ്പം ‘ടൂ ഇയേഴ്‌സ് ഡോട്ട് എസ്.എ’ എന്ന വെബ്സൈറ്റ് വഴിയും മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നുണ്ട്. വൈവിധ്യമാർന്ന വിനോദ, കലാ, സാംസ്‌കാരിക പരിപാടികൾ അടക്കമായിരിക്കും വരാനിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

2021 ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ൽ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലേ​ക്കും വാ​ക്​​സി​ൻ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ​ക്ക് മാത്രമാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ക​യെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹു​സൈ​ൻ പ​റ​ഞ്ഞു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച വാ​ർത്താ ​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സോ, ഒ​രു ഡോ​സോ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​രോ അ​ല്ലെ​ങ്കി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ സു​ഖ​പ്പെ​ട്ട​വ​രോ ആ​യി​രി​ക്ക​ണം ഷോ​പ്പി​ങ്ങി​നായി എ​ത്തു​ന്ന​വ​രെ​ന്നാ​ണ്​ നി​യ​മം. ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ലെ ആ​രോ​ഗ്യ സ്​​റ്റാ​റ്റ​സാ​യി അ​തു കാ​ണി​ച്ചി​രി​ക്ക​ണം. വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച പ്രാ​യ​പ​രി​ധി​യി​ൽ​പ്പെ​ടാ​ത്ത​വ​രെ തീ​രു​മാ​ന​ത്തി​ൽ ഒ​ഴി​വാ​ക്കു​മെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു. ശ​വ്വാ​ൽ മാ​സം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ​രി​ശോ​ധ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. 97 ശ​ത​മാ​നം വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. ഇ​തു കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും വ​ക്താ​വ്​ പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.