
സ്വന്തം ലേഖകൻ: സൗദിയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കാണാൻ കഴിയാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. മാസപ്പിറവി സമിതികൾ തുമൈർ, ശഖ്റ, ഹോത്ത സുദൈർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ എവിടെയും മാസപ്പിറവി ദർശിക്കാത്തതിനാലാണ് തീരുമാനം. ഈദുല്‍ ഫിത്തര്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും റോയല്‍ കോര്‍ട്ടും അറിയിച്ചു.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ആഘോഷിക്കും. സൗദിയിലെ വിവിധ പ്രദേശങ്ങളായ ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനമൊരുക്കിയിരുന്നു. ഒമാനില്‍ തീരുമാനം ബുധനാഴ്ചയുണ്ടാകുമെന്നാണ് സൂചന.
ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച ആചരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിൻെറ മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു. പെരുന്നാൾ അവധി ദിവസങ്ങളിൽ ഗതാഗത സംവിധാനം കൂടുതൽ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധിക തയാറെടുപ്പുകൾനടത്തി. ഇതിെൻറ ഭാഗമായി വാണിജ്യ സ്ട്രീറ്റുകളിലും പ്രധാന റോഡുകളിലും ഷോപ്പിങ് മാളുകളിലും ഈദ് പ്രാർഥാന ഗ്രൗണ്ടുകൾക്കും പള്ളികൾക്കും സമീപം പൊലീസ് പേട്രാളിങ് ശക്തമാക്കും.
ഷോപ്പിങ്ങിനായി കൂടുതൽ ആളുകൾ ഒത്തുചേരുന്ന മാർക്കറ്റുകളിലും വാണിജ്യ സ്ട്രീറ്റുകളിലും നിരീക്ഷണം കടുപ്പിക്കും. പെരുന്നാളിനോട് അനുബന്ധിച്ചും തുടർന്നുള്ള ദിവസങ്ങളിലും വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും പേട്രാളിങ് വാഹനങ്ങളെ വിന്ന്യസിക്കുമെന്നും ട്രാഫിക് അവയർനസ് വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല