
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യമേഖലയിലെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ജൂലൈ 8 (ദുൽഹജ് 9 വെള്ളിയാഴ്ച അറഫ ദിവസം) മുതൽ ജൂലൈ 11 വരെ 4 ദിവസത്തേക്കാണ് അവധിയെന്നു മന്ത്രാലയം പറഞ്ഞു. ഇന്നലെ മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ അറഫ ദിനം ജൂലൈ 8നും ബലിപെരുന്നാൾ ജൂലൈ 9നും ആയിരിക്കും.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി നടത്തി. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീര്‍ഥാടകരും അധികൃതരും കടക്കും. ദുല്‍ഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നു നീങ്ങിത്തുടങ്ങും. ജൂലൈ 12 ന് ചടങ്ങുകള്‍ അവസാനിക്കും. നേരത്തെ ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല