1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: സൗദിയിൽ ഊർജ മേഖലയിൽ കൂടുതൽ സ്വദേശിവത്ക്കരണം. ഇതിനായി പ്രത്യേക കമ്മിറ്റി രൂപം നൽകും. മേഖലയിൽ കൂടുതൽ സ്വദേശിവത്ക്കരണം നടത്തുന്നതിനും വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള റിന്യൂവബിൾ എനർജി സെക്ടറിന്റെ ഇലക്ട്രിസിറ്റി ഉൽപ്പാദനത്തിനും ശാക്തീകരണത്തിനുമുള്ള എനർജി മിക്സ് അഫയേഴ്സ് ഹയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുക.

എനർജി എഫിഷ്യൻസി പ്രോഗ്രാം, ഇലക്ട്രിസിറ്റി സെക്ടർ സോളിഡാരിറ്റി, സർക്കുലർ കാർബൺ ഇക്കോണമി ഇനിഷ്യേറ്റീവ് തുടങ്ങിയ വലിയ ദേശീയ പദ്ധതികളുടെ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യത്തിന്റെ സമഗ്രവും സംയുക്തവുമായ സമീപനം സഹായിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.