1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2021

സ്വന്തം ലേഖകൻ: 2020 മൂന്നാം പാദത്തില്‍ 2,57,170 വിദേശ തൊഴിലാളികള്‍ക്ക് സൌദി തൊഴില്‍ വിപണിയില്‍നിന്ന് ജോലി നഷ്ടമായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം തൊഴിലാളികളില്‍ നിന്ന് സൌദി ഇതര തൊഴിലാളികളുടെ എണ്ണം 10.2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ 2020 മൂന്നാം പാദത്തില്‍ സൌദി ജീവനക്കാരുടെ എണ്ണം 82,000 ആയി വര്‍ദ്ധനവ് രേഖപ്പെടുത്തി മൊത്തം സൌദി ജീവനക്കാരുടെ എണ്ണം 3.25 ദശലക്ഷമായി ഉയര്‍ന്നു. 2020 രണ്ടാം പാദത്തില്‍ ഇത് 3.17 ദശലക്ഷം തൊഴിലാളികളായിരുന്നു. വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ ഇടിവ് സൌദിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 175,000 ആയി കുറയുകയും 13.46 ദശലക്ഷം തൊഴിലാളികളിലെത്തുകയും ചെയ്തു. 2020 രണ്ടാം പാദത്തില്‍ ഇത് 13.63 ദശലക്ഷം തൊഴിലാളികളായിരുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി നല്‍കിയ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ 23,000 വര്‍ധനയുണ്ടായി. 2020 രണ്ടാം പാദത്തില്‍ നല്‍കിയ 49,600 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നാം പാദത്തില്‍ നല്‍കിയ തൊഴില്‍ വിസകളുടെ എണ്ണം 72,400 ആയി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി 2020 രണ്ടാം പാദം സൌദിയിലേക്കും പുറത്തേക്കുമുള്ള യാത്ര വിലക്കിയിരുന്നു. 2020 മൂന്നാം പാദത്തില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നല്‍കിയ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ 56 ശതമാനം ഇടിവുണ്ടായി. 6,600 വിസകള്‍മാത്രമാണ് ഈ കാലയളവില്‍ വിതരണം ചെയ്തത്. 2020 രണ്ടാം പാദത്തില്‍ 11,800 വിസകളാണ് അപേക്ഷിച്ചതെങ്കിലും വിതരണം ചെയ്തത് 5,200 വിസകള്‍ മാത്രമാണ്.

അതേസമയം, 2020 രണ്ടാം പാദത്തില്‍ വിതരണം ചെയ്ത 5,700 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത മേഖലയ്ക്ക് നല്‍കുന്ന വിസ വര്‍ധിച്ച് 20,800 ല്‍ എത്തി. അതേസമയം, സ്വകാര്യ മേഖലയ്ക്ക് നല്‍കിയ വിസകളുടെ എണ്ണവും 2020 രണ്ടാം പാദത്തില്‍ വിതരണം ചെയ്ത 32,000 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ 45 ശതമാനം വര്‍ധിച്ച് 2020 മൂന്നാം പാദത്തില്‍ 46,400 എന്ന നിലയിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.