1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2020

സ്വന്തം ലേഖകൻ: സൌദിയിൽ പ്രവാസികളുടെ ഇഖാമ പുതുക്കുന്നതിന് ഈടാക്കുന്ന ആശ്രിത ലെവിയും ഫീസും വർഷത്തിൽ ഈടാക്കുന്നതിന് പകരം മൂന്നു മാസത്തിൽ ഒരിക്കൽ അടയ്ക്കാൻ കഴിയുന്ന രീതി ആലോചിക്കുന്നതായി മാനവ വിഭവ ശേഷി- സാമൂഹിക വികസനം മന്ത്രാലയം അറിയിച്ചു. തൊഴിൽ നയങ്ങളുടെ സഹമന്ത്രി ഹാനി അൽ മോജൽ ആണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ മേഖലയിലെ തൊഴിലാളുകളുമായി കരാർ ബന്ധം മെച്ചപ്പെടുത്തുക എന്ന വിഷയത്തിൽ മക്ക, മദീന, മദീന ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴിൽ പരിഷ്കാരങ്ങൾ അവലോകനം ചെയ്യുന്നതിനും ഇക്കാര്യത്തിൽ സ്വകാര്യമേഖലയുടെ കാഴ്ചപ്പാടുകൾ അറിയുന്നതിനും വേണ്ടി മന്ത്രാലയം നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് സംഗമം നടന്നത്.

പ്രവാസി തൊഴിലാളികൾക്ക് നൽകേണ്ട സാമ്പത്തിക നഷ്ടപരിഹാരം, സർക്കാർ ഫീസ് എന്നിവ സംബന്ധിച്ച് മന്ത്രാലയം അവലോകനം ചെയ്യുമെന്നും ലെവി ഉൾപ്പെടെയുള്ള ഫീസുകൾ വാർഷത്തിൽ അടക്കുന്നതിനു പകരം ത്രൈമാസ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ ആലോചിക്കുന്നതായും അൽ മൊജൽ പറഞ്ഞു. ഇത് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നഷ്ടപരിഹാരവും ഇക്കാമ പുതുക്കൽ ഫീസും നിലവിൽ തൊഴിലുടമയാണു നൽകേണ്ടത്. പുതിയ തൊഴിൽ പരിഷ്കാരങ്ങൾ അനുസരിച്ച് സ്പോൺസർഷിപ്പ് സംവിധാനത്തിനു പകരം ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും അധികൃതർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.