
സ്വന്തം ലേഖകൻ: കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല. ഉപയോക്താക്കളിലൊരാളുടെ അന്വേഷണത്തിനു മറുപടി നല്‍കികൊണ്ടാണ് കുടുംബ വീസയില്‍ സൌദിയി വരുന്നവരുടെ വിഷയത്തില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തത വരുത്തിയത്. കുടുംബ വീസയില്‍ സൌദിയി വരുന്നതിന് നിലവില്‍ വിലക്കില്ലെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
എന്നാല്‍ കൊറോണയുടെ ഭീതി പൂര്‍ണ്ണമായും വിട്ടുമാറാത്തതിനാലും വൈറസ് തടയുക എന്ന ലക്ഷത്തോടെയും സൌദിയില്‍ വരുന്നവര്‍ക്ക് പി.സി.ആര് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. സൌദിയില്‍ പ്രവേശിക്കുന്നതിന് കാലാവധിയുള്ള വീസയോടൊപ്പം 72 മണിക്കൂറിനുള്ളില്‍ കരസ്ഥമാക്കിയ നെഗറ്റീവ് പി.സി.ആര് പരിശോധനാ റിപ്പോര്‍ട്ട് കുടുംബ വീസയിൽ എത്തുന്നവരുടെ കൈവശം ഉണ്ടായിരിക്കണം. വീസയും പി.സി.ആര് റിപ്പോര്‍ട്ടും ഉള്ളവര്‍ക്ക് സൌദിയിലേക്ക് വരാമെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന് ഉപയോഗിക്കുന്നതിന് സൌദിയില്‍ ഫൈസര്‍ കമ്പനിക്ക് അനുമതി നല്കി. സൗജന്യമായാണ് സൌദിയില്‍ കൊറോണ വാക്സിന് വിതരണം ചെയ്യുക. കുട്ടികള്‍ക്ക് പ്രഥമ ഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യില്ല.
നവംബര്‍ 24 നായിരുന്നു കൊവിഡ് പ്രതിരോധ വാക്സിന് ഉപയോഗിക്കുന്നതിന് ഫൈസര്‍ കമ്പനിക്ക് സൌദി അറേബ്യ അനുമതി നല്കിരുന്നത്. ഫൈസര്‍ കമ്പനി സൌദി ആരോഗ്യവകുപ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷ സ്വീകരിച്ചതുപ്രകാരമാണ് ഫൈസര്‍ കമ്പനി സൌദി അറേബ്യക്ക് വാക്സിന് നല്‍കുന്നത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചട്ടുണ്ട്.
പ്രഥമ ഘട്ടത്തില്‍ വാക്സിന് വിതരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പതിനാറു വയസ്സു തികഞ്ഞവര്‍ക്കു മാത്രമായിരിക്കും കൊറോണ വാക്സിന് നല്‍കുക. കൊറേണ വാക്സിന് ലഭ്യമാക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളില്‍ ഒന്നാകും സൌദി അറേബ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല