1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2021

സ്വന്തം ലേഖകൻ: സൗദിയിൽ വിമാനയാത്ര ചെയ്യുന്നതിന് ‘തവക്കൽന’ ആപ്പ്ളിക്കേഷനിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാർ കോവിഡ് ബാധിതരല്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇങ്ങിനെയൊരു നിബന്ധന വെച്ചിരിക്കുന്നത്. തവക്കൽന ആപ്പിൽ ‘കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി ആർജ്ജിച്ചവർ’‌ എന്നോ നിലവിൽ ‘കോവിഡ് ബാധിതരല്ല’ എന്നോ ഉള്ള സ്റ്റാറ്റസ് രേഖപ്പെടുത്തിയത് പരിശോധിച്ച് മാത്രമേ യാത്രക്കാർക്ക് ബോര്ഡിങ് പാസ് ഇഷ്യൂ ചെയ്യാവൂവെന്ന് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തവക്കൽന ആപ്പിൽ തങ്ങളുടെ കോവിഡ് സ്റ്റാറ്റസ് ഇപ്രകാരം അല്ലാത്ത യാത്രക്കാർക്ക് നിലവിൽ യാത്രചെയ്യാൻ സാധിക്കില്ല എന്ന വിവരം യാത്രക്കാർക്ക് മുൻകൂട്ടി എസ്.എം.എസ് സന്ദേശമായി അയക്കുന്നുണ്ട്.

റസിഡൻഷ്യൽ ഐഡി മുഖേന ആപ്പിൽ റജിസ്റ്റർ ചെയ്യുന്നവർ ‘രോഗം ബാധിക്കാത്തവർ’, ‘വാക്സീൻ സ്വീകരിച്ച് പ്രതിരോധം നേടിയവർ’ എന്നീ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരായിരിക്കണം. ഇതിന് വിരുദ്ധമായ ആരോഗ്യ സ്ഥിതിയുള്ളവരുടെ യാത്ര റദ്ദ് ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതായത് മൊബൈലിൽ സ്വന്തം റജിസ്റ്റർ ചെയ്ത തവക്കൽനാ ആപ്ലിക്കേഷനിൽ ഈ രണ്ട് സ്റ്റാറ്റസുകൾ കാണിക്കാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതേസമയം, ഒരു വ്യക്തിക്ക് കൊറോണ വൈറസ് ബാധയില്ലെന്നതിന് തെളിയിക്കാൻ മറ്റു രേഖകൾ ഹാജരാകേണ്ടി വരില്ലെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ എയർലൈനുകൾക്കും വിവരം കൈമാറിയിട്ടുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ ‘തവക്കൽനാ’ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അസീസ് അൽ ദുഐജ് പറഞ്ഞു. ഓണലൈൻ ബുക്ക് ചെയ്തവരുടെ ആരോഗ്യ സ്ഥിതി അംഗീകൃത സ്റ്റാറ്റസിൽ നിന്ന് വ്യത്യാസപ്പെട്ടാൽ അവരുടെ യാത്ര റദ്ദ് ചെയ്തതായി എസ്എംഎസ് മുഖേന വിവരമറിയിക്കും. ഇങ്ങനെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് പണം തിരികെ നൽകുന്നത് ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തണമെന്നും അധികൃതർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.