1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2022

സ്വന്തം ലേഖകൻ: വിപണിയിലെത്തുന്ന മാംസാഹാര സാധനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ). 2019 മുതല്‍ സൗദി ഗവണ്‍മെന്റ് നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഭേദഗതി. ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജൂലൈ 1 മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തിലാകും.

ഹലാല്‍ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സര്‍ട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാല്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങള്‍ക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നല്‍കുക. നേരത്തെ, ഇറക്കുമതി ചെയ്യുന്ന മാംസത്തിനും മാംസം അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്.

ഇറക്കുമതി ചെയ്യുന്ന എല്ലാ തണുപ്പിച്ചതും ശീതീകരിച്ചതുമായ ഭക്ഷണങ്ങള്‍, മിഠായികള്‍, ദീര്‍ഘകാല ഉത്പന്നങ്ങള്‍, പാല്‍, മറ്റ് പാലുത്പന്നങ്ങള്‍, എണ്ണകള്‍, നെയ്യ് എന്നിവയ്ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം.

മാംസ വിഭവങ്ങളും അവയുടെ ഉത്പന്നങ്ങളും അടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ബിസ്‌കറ്റ്, കേക്ക്, കാന്‍ഡി, ചോക്ലേറ്റ്‌സ്, ജെല്ലി എന്നിവയാണ് മധുരപലഹാരങ്ങളില്‍ പെടുന്നവ. പാസ്ത, പിസ്സ, ന്യൂഡില്‍സ്, പാനിയങ്ങള്‍ തുടങ്ങിയ ശീതീകരിച്ച ഫാസ്റ്റ് ഫുഡുകളും ഉള്‍പ്പെടുന്നു.

പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പരുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിന്‍, കൊളാജന്‍, വിവിധ തരം ചീസുകള്‍ നിര്‍മിക്കുന്ന അനിമല്‍ റെനെറ്റ്, അനിമല്‍ ഓയില്‍, കൊഴുപ്പ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.