1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം. മാളുകളിലും കൊമേഴ്സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനാക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌ക്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും (മുഅ്സിന്‍) നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയും (ഇമാം) പ്രവൃത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത്തരം വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.

പകരം സൌദി ഇമാമുമാരെയും മുഅ്സിന്‍ (ബാങ്കുവിളിക്കുന്നവരെ)യും നിയമിക്കുവാനാണ് ഉത്തരവിട്ടിട്ടുള്ളത്. പ്രധാന വാണിജ്യ സമുച്ചയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സികള്‍ക്ക് സൌദി ഇമാമുമാരെയും മുഅ്സിന്‍ (ബാങ്കുവിളിക്കുന്നവരെ)യും നിയമിക്കുവാന്‍ നിര്‍ദ്ദേശിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വാണിജ്യ സമുച്ചയങ്ങള്‍ പ്രവൃത്തിപ്പിക്കുന്നവര്‍ ഇമാമുകളെയും ബാങ്ക്വിളിക്കുന്നവരേയും തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇസ്ലാമിക കാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ഏകോപിപ്പിക്കുകയും വേണം. നിയമപരമായ പ്രക്രിയയില്‍ ഈ സമുച്ചയങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ കൂടിയാലോചനകള്‍ നടത്തണം. സൌദി ഇമാമുകളെയും മുഅ്സിനുമാരേയും നിയമിക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുകയും വേണം.

നിരവധി വാണിജ്യ സമുച്ചയങ്ങളില്‍ നിരവധി രാജ്യക്കാരായ പ്രവാസികളെ പ്രാര്‍ഥനാ ഹാളുകളില്‍ ഇമാമുകളായും മുഅ്സിനുമാരായും നിയമിച്ചതായാണ് മന്ത്രാലയത്തിനു ലഭിച്ച റിപ്പോര്‍ട്ട്. ഇത്തരം പ്രാര്‍ത്ഥനാ ഹാളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ഏജന്‍സികളില്ലെന്നും ഇത് വിശുദ്ധ ഖുര്‍ആനിക പകര്‍പ്പുകള്‍ ശരിയാം വിധം സുരക്ഷിതമായി സുക്ഷിക്കാന്‍ സാധിക്കാതെ വരികയും അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലഘുലേഖകളുടെ വിതരണത്തിനുള്ള സാഹചര്യമുണ്ടാകുമെന്നുമുള്ള വിലയിരുത്തലുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മാളുകളിലും കൊമേഴ്സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനാക്കുള്ള ഇടങ്ങളില്‍ സൌദി ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരേയും നിയമിക്കുവാന്‍ ഉത്തരവായിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.