
സ്വന്തം ലേഖകൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ചായിരുന്നു സ്ത്രീകളും കുട്ടികളും മുതിർന്നവരും പൊതു സ്ഥലങ്ങളിലെത്തിയത്.
“അഗൽ, ഗുത്ര, ബിഷ്ത്, ബുർഖ” എന്നിവയുൾപ്പെടെയുള്ള വസ്ത്രങ്ങളായിരുന്നു “വിന്റർ വണ്ടർലാൻഡ്, ബൊളിവാർഡ് റിയാദ് സിറ്റി, നജ്നജ് ഇവന്റ്” എന്നിവിടങ്ങളിൽ എത്തിയപ്പോൾ ധരിച്ചിരുന്നത്.
സ്ഥാപക ദിന വസ്ത്രം ധരിച്ച എല്ലാവർക്കും ഫെബ്രുവരി 22 ന് റിയാദ് ബൊൾവാർഡ് സിറ്റിയിലേക്കും വിന്റർ വണ്ടർലാൻഡിലേക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് എന്റർടൈൻമെന്റ് അതോറിറ്റി നേരെത്തെ പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യയുടെ സ്ഥാപകദിനം എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന് ആചരിക്കാൻ തീരുമാനിച്ചതിനു ശേഷം നടന്ന പ്രഥമ സ്ഥാപകദിനാഘോഷ പരിപാടികളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല