സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ ഗോസിയില്‍ മാസ വരിസംഖ്യ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസം സമയം അനുവദിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു.
നിയമലംഘകരായ സ്ഥാപനങ്ങള്‍ക്ക് പദവികള്‍ ശരിയാക്കാനും തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും കടങ്ങള്‍ തീര്‍പ്പാക്കാനുമാണ് പിഴകള്‍ പൂര്‍ണമായും ഒഴിവാക്കി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
വരിസംഖ്യ അടക്കാന്‍ വൈകിയ എല്ലാ സ്ഥാപനമുടമകളും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും ഗോസി ബിസിനസ് പ്ലാറ്റ്‌ഫോം വഴി കുടിശ്ശിക പരിശോധിക്കാമെന്നും ഓര്‍ഗനൈസേഷന്‍ പറഞ്ഞു. വിദേശികളുടെ ശമ്പളത്തിന്‍റെ രണ്ട് ശതമാനവും സൗദികളുടെ ശമ്പളത്തിന്‍റെ ഒമ്പത് ശതമാനവുമാണ് സ്ഥാപനങ്ങള്‍ ഗോസിയില്‍ വരിസംഖ്യയായി എല്ലാ മാസവും അടക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല