1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2022

സ്വന്തം ലേഖകൻ: ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസു (ഗോസി) മായോ, ഗോസിയുടെ നിക്ഷേപ വിഭാഗമായ ഹസാന ഇൻവെസ്റ്റ്‌മെന്റ് കമ്പനി(എച്ച്ഐസി)യുമായോ ബന്ധപ്പെട്ടുള്ള തെറ്റായ അവകാശവാദങ്ങളിൽ വീഴുരുതെന്ന് മുന്നറിയിപ്പ്.

ഇടപാടുകാർക്ക് നിക്ഷേപ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകളിലൂടെയും അക്കൗണ്ടുകളിലൂടെയും ഗോസിയുമായും ഹസാനയുമായും ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾക്ക് ചിലർ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗോസിയോ ഹസാനയോ വ്യക്തികൾക്ക് നിക്ഷേപ സേവനങ്ങളൊന്നും നൽകുന്നില്ല.

ഫോൺ കോളുകൾ, സമൂഹ മാധ്യമ സന്ദേശങ്ങൾ, വ്യാജ നിക്ഷേപ അവസരങ്ങൾ അവകാശപ്പെടുന്ന വെബ്‌സൈറ്റ് ലിങ്കുകൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. വ്യക്തിഗത വിവരങ്ങളും ബാങ്ക് ഡേറ്റയും വെളിപ്പെടുത്താതെ ജാഗ്രത പാലിക്കണം. സ്ഥാപനത്തിന്റെ ലോഗോയും ഐഡന്റിറ്റിയും ഉപയോഗിച്ച് ഇടപാടുകാരുടെ വിശ്വാസം നേടുന്നതിന് തട്ടിപ്പുകാർ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്.

വ്യക്തിഗത വിവരങ്ങൾ തങ്ങളുടെ ജീവനക്കാർ ഉപയോക്താക്കളിൽ നിന്ന് ആവശ്യപ്പെടുന്നില്ലെന്ന് ഗോസി പറഞ്ഞു. ഗോസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: www.GOSI.GOV.SA ആണെന്നും ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ട്: @SAUDIGOSI ആണെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ നിക്ഷേപ കോളുകൾ ലഭിച്ചാൽ അധികാരികളെ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.