1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: കോവിഡ്​ പശ്ചാത്തലത്തിൽ സൌദി അറേബ്യയിലേക്ക്​ മടങ്ങുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്ന്​ സൌദി എയർലൈൻസ്​ വ്യക്തമാക്കി. വിദേശത്ത്​ നിന്ന്​ സൌദിയിലേക്ക്​ വരുന്ന മുഴുവൻ യാത്രക്കാരും പാലിക്കേണ്ട​ നിബന്ധനകൾ എന്തെല്ലാമാണെന്ന്​ സൌദി എയർലൈൻസി​െൻറ​ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. https://bit.ly/34Vzdhi എന്ന ലിങ്കിൽ നിന്ന്​ ഇൗ വിവരങ്ങൾ അറിയാം.

യാത്രക്കാർ ആരോഗ്യ നിബന്ധനകൾ പാലിക്കുമെന്ന​ പ്രതിജ്ഞ ഫോറം പൂരിപ്പിച്ച്​ ഒപ്പിട്ട്​ നൽകണം. വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിലാണ്​​ ഏൽപിക്കേണ്ടത്​. ഏഴ്​ ദിവസത്തെ ഹോം ക്വാറൻറീൻ നിർബന്ധം. ആരോഗ്യ ജീവനക്കാർക്ക്​​ ക്വാറൻറീൻ മൂന്ന്​ ദിവസമായിരിക്കും. ക്വാറൻറീൻ കാലാവധി അവസാനിക്കു​േമ്പാൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും ​​ഫലം നെഗറ്റീവാവുകയും വേണം.

യാത്രക്കാരുടെ മൊബൈൽ ഫോണുകളിൽ തത്​മൻ, തവക്കൽ ആപ്ലിക്കേഷനുകൾ ഇൻസ്​റ്റാൾ ചെയ്​തിരിക്കണം. രാജ്യത്തേക്ക്​ പ്രവേശിച്ചാൽ​ എട്ട്​ മണിക്കൂറിനുള്ളിൽ ‘തത്​ മൻ’ ആപ്​ വഴി വീട്​ സ്​ഥിതി ചെയ്യുന്ന സ്ഥലം നിർണയിക്കണം. കോവിഡ്​ ലക്ഷണം വല്ലതും അനുഭവപ്പെടുന്നവർ ഉടനെ 937 നമ്പറിൽ ബന്ധ​പ്പെടുകയോ അടിയന്തിര കേസുകളിൽ അടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക്​ ​പോകുകയോ വേണം. യാത്രക്കാർ ‘തത്​മൻ’ ലോഗിൻ ചെയ്​തു ദൈനംദിന ആരോഗ്യകാര്യങ്ങൾ വിലയിരുത്തണം. പ്രതിജ്ഞ ഫോമിനോടൊപ്പം ചേർത്തിരിക്കുന്ന ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ മുഴുവൻ വായിച്ച്​ മനസിലാക്കി അത്​ പാലിക്കാൻ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.

അതെസമയം യു.എ.ഇ, കുവൈത്ത്​, ഒമാൻ, ബഹ്‌റൈൻ, ഈജിപ്ത്, ലബനാൻ, മൊറോക്കോ, ടുണീഷ്യ, ചൈന, യുനൈറ്റഡ് കിങ്​ഡം, ഇറ്റലി, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, തുർക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്കും സൌദി എയർലൈൻസ്​ പ്രത്യേക പ്രോ​േട്ടാക്കോളുകൾ നിശ്ചയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.