1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: ഹജ് തീർഥാടകരെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. സുഗമമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു.
‌വിവിധ വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് ചടങ്ങ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

അനുമതിപത്രമുള്ളവർക്കു മാത്രമാണ് മക്കയിലേക്കു പ്രവേശനം. അകലം പാലിച്ചും ആരോഗ്യസുരക്ഷ ഉറപ്പാക്കിയുമാണ് തീർഥാടകർക്കുള്ള താമസ, ഭക്ഷണ, യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സുഗമമായും ആയാസ രഹിതമായും ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും യഥാസമയം ഉറപ്പാക്കണമെന്നും നിർദേശിച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹജ്​ മ​ന്ത്രാ​ല​യം ഒ​രു​ക്കി​യ സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്​ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഹജ്​ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കി​യോ​സ്​​കി​ൽ കാ​ർ​ഡ്​ ഇ​ട്ട്​ അ​തി​െൻറ ഒൗ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ച​ത്​.

തീ​ർ​ഥാ​ട​ക​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്​ റീ​ഡി​ങ്ങി​ലൂ​ടെ അ​റി​യാ​ൻ സാ​ധി​ക്കും. ഒ​പ്പം താ​മ​സ​ത്തി​നു​ള്ള ത​മ്പു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, യാ​ത്ര​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ സേ​വ​ന​ങ്ങ​ളു​മാ​യും ഇൗ ​കാ​ർ​ഡി​നെ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വി​ട​ങ്ങ​ളി​ലെ​ല്ലാം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച്​ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

വ​ഴി​തെ​റ്റു​ന്ന തീ​ർ​ഥാ​ട​ക​രെ അ​വ​രു​ടെ ത​മ്പു​ക​ളി​ലെ​ത്തി​ക്കാ​നും പോ​ക്കു​വ​ര​വു​ക​ൾ നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കു​ന്ന​തി​ന്​ പു​റ​മെ സെ​യി​ൽ​സ്​ പോ​യ​ൻ​റ്​, ടെ​ല്ല​ർ മെ​ഷീ​നു​ക​ൾ എ​ന്നി​വ​യി​ലു​ടെ പ​ണം അ​ട​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

മിനായിലെ കൂടാരങ്ങളിൽ താമസിക്കുന്നതോടെ ഹജിന് ഔദ്യോഗിക തുടക്കമാകും. ഹജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫാ സംഗമത്തിനായുള്ള മുന്നൊരുക്കമാണ് മിനായിലെ രാപ്പാർക്കൽ. 19നാണ് അറഫാ സംഗമം. ഇരുനൂറോളം ഇന്ത്യക്കാർ ഉൾപ്പെടെ സൗദിയിൽ വസിക്കുന്ന 150 രാജ്യക്കാരായ 60,000 പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക.

ഇവരിൽ നൂറോളം മലയാളികളാണ്. 2 ഡോസ് വാക്സീൻ സ്വീകരിച്ച 18–65 വയസ്സിനിടയിലുള്ള മറ്റു പകർച്ചവ്യാധി രോഗങ്ങളില്ലാത്ത, ആദ്യമായി ഹജ് നിർവഹിക്കുന്നവർക്കാണ് അനുമതി നൽകിയത്. 20 പേർക്ക് ഒരു ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ നിയമിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം മൂലം ഇന്ത്യ ഉൾപ്പെടെ രാജ്യാന്തര തീർഥാടകർക്കു ഇത്തവണയും അനുമതി നൽകിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.