സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരുമാസത്തിനിടെ ജോലി നഷ്ടമായത് 30,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്, ജീവനക്കാര്‍ മുടിവെട്ടുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കര്‍ശന നിയന്ത്രണവുമായി സൗദി ആരോഗ്യ വകുപ്പ്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നക്ഷ്ടമായിരിക്കുന്നത്.
രാജ്യത്ത് സ്വകാര്യ മേഖലയില്‍ 88 ,84 ,917 വിദേശികള്‍ ജോലി നോക്കിയിരുന്നതായി ഇത് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ സൗദി ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറുകിയ വസ്ത്രങ്ങളും വിചിത്രമായ ഹെയര്‍ കട്ടിംഗുകളുമാണ് ആരോഗ്യ മന്ത്രാലയം വിലക്കിയത്. ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പത്ത് വ്യവസ്ഥകളും പുരുഷന്മാര്‍ക്ക് എട്ടു വ്യവസ്ഥകളുമാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജീവനക്കാരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പു നല്‍കുന്ന രേഖയില്‍ ജീവനക്കാര്‍ ഒപ്പു വയ്ക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ശിരസ് പൂര്‍ണമായും മറഞ്ഞിരിക്കണം. സുതാര്യമല്ലാത്തതും എംബ്രോഡറി വര്‍ക്കുകള്‍ ഇല്ലാത്തതുമായ വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടതെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.
മാന്യമായ വസ്ത്രം ധരിച്ചിരിക്കണം. സുതാര്യമായതും ഇറുകിയതുമായ വസ്ത്രങ്ങള്‍ പാടില്ല. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് പത്ത് വ്യവസ്ഥകളാണുള്ളത്. പുരുഷന്മാര്‍ക്കും ഇറുകിയതും സുതാര്യവുമായ വസ്ത്രങ്ങള്‍ക്ക് വിലക്കുണ്ട്. ഇസ്ലാംമിക വിരുദ്ധമായ വാചകങ്ങളും ചിത്രങ്ങളും മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങളും ധരിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല