1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2022

സ്വന്തം ലേഖകൻ: കോവിഡിനെ വിജയകരമായി തരണം ചെയ്യാനും അതിജീവിക്കാനും സൗദി അറേബ്യയ്ക്ക് സാധിച്ചെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം നടത്തിയിട്ടും വിജയിക്കാത്തിടത്താണ് നമുക്ക് അതിന് കഴിഞ്ഞത്.

ഇപ്പോൾ രാജ്യത്ത് കോവിഡ് മഹാമാരി നിയന്ത്രണവിധേയമായമാണ്. പ്രതിദിന രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിലുള്ള കുറവ് ഇതാണ് സൂചിപ്പിക്കുന്നത്. പ്രതിരോധത്തിന് എല്ലാവരും കൂട്ടായ ശ്രമമാണ് നടത്തിയത്. ഇതുവരെ 60 മില്യന്‍ ഡോസ് വാക്‌സീനാണ് സൗദിയില്‍ നല്‍കിയത്. 24 മില്യന്‍ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കി. മുന്‍ വകഭേദങ്ങള്‍ ബാധിച്ചവര്‍ക്കുള്ള പ്രതിരോധ ശേഷിയേക്കാള്‍ ഒമിക്രോണ്‍ ബാധിതരുടെ പ്രതിരോധ ശേഷി കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മുൻകരുതൽ നടപടികളും ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കിയതിന് പിന്നാലെ ജനുവരി മാസത്തിൽ സ്വകാര്യ മേഖലയിൽ മാത്രം മന്ത്രാലയം 114,844 പരിശോധനാ നടത്തിയതായി വക്താവ് പറഞ്ഞു. 4,640 പേരെ പ്രതിരോധ നടപടികൾ ലംഘിച്ചതിന് പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വ്യക്തികൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുമായി 2,180 മുന്നറിയിപ്പുകളാണ് ഈ മാസത്തിൽ നൽകിയത്. പൊതുമേഖലയിൽ വാക്സിനേഷൻ രണ്ടോ അതിലധികമോ ഡോസുകൾ എടുക്കുന്നവരുടെ എണ്ണം ഏകദേശം 97 ശതമാനത്തിലെത്തിയിട്ടുണ്ട്. സ്വകാര്യമേഖലയിൽ ഇത് 95 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ പിടിപെട്ടവരുടെ ഇൻകുബേഷൻ കാലയളവ് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചെറുതാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. ഇത് ഏകദേശം 3 ദിവസമാണ്. അതേസമയം ഒരു വ്യക്തിക്ക് രോഗം ബാധിച്ച് 5 മുതൽ 7 ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ രംഗത്തെ പഴുതടച്ച പ്രയത്‌നങ്ങളിൽ രാജ്യത്തിന് അഭിമാനവും ആത്മവിശ്വാസവും ഉണ്ടെന്നും കോവിഡ്-19 ആഘാതം അതിന്റെ ശക്തമായ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോയപ്പോഴും രാജ്യത്ത് നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കൊയ്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.