1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2020

സ്വന്തം ലേഖകൻ: സൌദിയിൽ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പരിസ്ഥിതി സംരക്ഷണ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ഇടിയോടു കൂടി മഴ വർഷിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുറഞ്ഞ ദൃശ്യപരതയും ജലപ്രവാഹവും കരുതിയിരിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അസീർ, ജിസാൻ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകും. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടും അനുഭവപ്പെടും.

മദീനയിൽ ചെറിയ തോതിലുള്ള മഴയും കാറ്റും പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ മൂടൽമഞ്ഞും അനുഭവപ്പെടാം. അൽ ജൗഫിൽ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.