
സ്വന്തം ലേഖകൻ: ഹെവി വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാരുടെ ജോലി സൗദി സ്വദേശിവത്കരിക്കുന്നു. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കര്യം അറിയിച്ചത്. ഇതിനായി ഒരു ഹോൾഡിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മീഡിയാ വൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഗതാഗത ലോജിസ്റ്റിക് മേഖലയിലെ ജോലികളിൽ കൂടുതൽ ആയും സ്വദേശികളെ നിയമിക്കാൻ വേണ്ടിയും അവരെ അതിന് വേണ്ടി പ്രാപാതരാക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് തൊഴിലിലായ്മ കുറക്കണം. കൂടാതെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തണമെന്നും കരാർ ലക്ഷ്യം വെക്കുന്നുണ്ട്. ലോജിസ്റ്റിക് സേവനങ്ങളുടെ വികസനവും സാമ്പത്തിക സുസ്ഥിരതയും നടപ്പിലാക്കാൻ സാധിക്കും എന്ന പ്രതീക്ഷയും ഉണ്ട്.
ഹെവി ഡ്രൈവർ ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം നൽകും. ഇവർക്ക് വേണ്ടി മെഡിക്കൽ പരിശോധനയും നൽകും. പിന്നീട് പരിശീലനം പൂർത്തിയാക്കി ലൈസൻസ് അനുവദിക്കുന്നത് വരെയുള്ള ചെലവുകൾ എല്ലാം സൗജന്യമായിരിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന ഫണ്ടിൽ നിന്ന് വേതന പിന്തുണ ഇവർക്ക് ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല