1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യകത വര്‍ധിച്ചു. രാജ്യത്തെ സ്‌കൂളുകള്‍ തുറന്നതോടെയാണ് ഡ്രൈവര്‍മാരുടെ ആവശ്യകത വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി. കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പലരും ഹൗസ് ഡ്രൈവര്‍മാരെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്ക് മടക്കി അയച്ചത്.

സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്നതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ ഹൗസ് ഡ്രൈവര്‍മാര്‍ക്കായി പരക്കം പായുകയാണ് സ്വദേശികള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാത്തത് കാരണം അവധിയില്‍ പോയ പലര്‍ക്കും തിരിച്ചെത്താനാകുന്നില്ല.

ആഭ്യന്തരമായി സ്‌പോണ്‍സര്‍ഷിപ്പ് മാറിയെത്തുന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യകാരുള്ളത്. ഇന്ത്യക്കാര്‍ക്കാണ് കൂടുതല് ഡിമാന്റ്. ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് നേരത്തെ പതിനായിരം റിയാല്‍ വരെ ആവശ്യപ്പെട്ടിരുന്നിടത്ത് ഇപ്പോള്‍ ഇരുപതിനായിരം റിയാല്‍ വരെയാണ് റിക്രൂട്ടിംഗ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ഡ്രൈവര്‍മാരുടെ വേതനത്തിലും വര്‍ധനവുണ്ടായി. ആയിരത്തി ഇരുന്നൂറ് മുതല്‍ ആയിരത്തി അഞ്ഞൂറ് വരെയാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യപ്പെടുന്നത്. ഇതിന് പുറമേ വാര്‍ഷിക അവധിയുള്‍പ്പെടെയുളള മറ്റു സൗകര്യങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.