1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ബന്ധം ദൃഢപ്പെടുത്തി സൗദി ആഭ്യന്തരമന്ത്രി അബ്ദുല്ലസീസ് ബിൻ സൗദ് ബിൻ നെയ്ഫ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരന്റെ ദോഹ സന്ദർശനം. ഇന്നലെ സൗദി വിദേശകാര്യ മന്ത്രിയും സംഘവും നാഷനൽ കമാൻഡ് സെന്റർ സന്ദർശിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും 2022 ഫിഫ ലോകകപ്പിനായുള്ള കേന്ദ്രത്തിന്റെ തയാറെടുപ്പുകളും അധികൃതർ വിശദീകരിച്ചു.

നേരത്തെ അൽ മർമർ പാലസിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബദുല്ലസീസ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രിയോടെ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ സൗദി ആഭ്യന്തര മന്ത്രിക്കും സംഘത്തിനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബദുല്ലസീസ് അൽതാനിയും മന്ത്രാലയം പ്രതിനിധികളും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി.

ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കുകയും അൽ ഉല കരാറിൽ രാജ്യങ്ങൾ ഒപ്പുവയ്ക്കുകയും ചെയ്ത ശേഷം ഖത്തറും സൗദിയും തമ്മിൽ നയതന്ത്ര, വാണിജ്യ, വ്യാപാര, യാത്രാ ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്. അബു സമ്ര കര അതിർത്തി വഴിയും ഹമദ് തുറമുഖം വഴിയും വ്യാപാര, ചരക്ക് ഇടപാടുകളും സജീവമായി തുടരുന്നു.

ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഖത്തർ-സൗദി ബിസിനസ് കൗൺസിലിന്റെ പ്രവർത്തനം ഉടൻ സജീവമാകുമെന്ന് ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തറിലെ സൗദി സ്ഥാനപതി മൻസൂർ ബിൻ ഖാലിദ് ബിൻ അബ്ദുല്ല അൽ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.