
സ്വന്തം ലേഖകൻ: യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് ഈ മാസം 20 മുതല്‍ സൗദി അറേബ്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമാണ് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമില്ല.
അന്താരാഷ്ട്ര അതിര്‍ത്തി വഴി സൗദിയില്‍ എത്തുന്ന സൗദി പൗരന്മാര്, അവരുടെ ഭാര്യ-ഭര്‍ത്താവ്, മക്കള്‍, അവരെ അനുഗമിക്കുന്ന ഗാര്‍ഹിക ജോലിക്കാര്‍, കുത്തിവെപ്പെടുത്ത വിദേശിയോടൊപ്പം എത്തുന്ന കുത്തിവെപ്പെടുക്കാത്ത ഗാര്‍ഹിക ജോലിക്കാര്‍, കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര വിസയുള്ളവരും അവരുടെ കുടുംബാംഗങ്ങളും എയര്‍ലൈന്‍ സ്റ്റാഫ്, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. കപ്പല്‍ ജീവനക്കാര്‍, അതിര്ത്തിവഴിയെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും സഹായികളും എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്ൈറന് നിര്‍ബന്ധമില്ല. അവര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും.
അതേസമയം, ഇവരില്‍ കുത്തിവെപ്പെടുക്കാത്തവര്‍ ഹോം ക്വാറന്റീനില്‍ കഴിയേണ്ടി വരും. കുത്തിവെപ്പെടുക്കാതെ സൗദിയില്‍ എത്തുന്ന എല്ലാവരും കോവിഡ് കവേറജുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുമ്പോഴുള്ള യാത്രാ നടപടികളെ കുറിച്ച് കോവിഡ് വ്യാപന സാധ്യത വിലയിരുത്തി ന്ധന്തപ്പെട്ട വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല