1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2019

The new head of the General Entertainment Authority, Turki Al-Sheikh

സ്വന്തം ലേഖകന്‍: സൗദി ഹോട്ടലുകളിലും കഫേകളിലും ഇനി ലൈവായി സംഗീത പരിപാടികള്‍ അവതരിപ്പിക്കാം; അനുമതി നല്‍കി സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ ഉടന്‍ നല്‍കി തുടങ്ങുമെന്നും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് അറിയിച്ചു.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താനാവും. ഏഷ്യയിലെ പ്രധാന നാല് വിനോദ കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റുമെന്നും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിനോദ കേന്ദ്രങ്ങളിലൊന്ന് സൗദിയായിരിക്കുമെന്നും തുര്‍ക്കി ആല്‍ ശൈഖ് പറഞ്ഞു.

വിനോദ രംഗത്തെ വിവിധ മേഖലകളില്‍ സൗദി പൗരന്മാര്‍ക്ക് ജോലിക്കുള്ള അവസരങ്ങള്‍ ലഭ്യമാക്കാനും പൗരന്മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും പുതിയ തീരുമാനം സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.