
സ്വന്തം ലേഖകൻ: സൌദി വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക് യാത്രക്കാരുടെ വിരലടയാളത്തിനു പകരം അവരുടെ നേത്രപടലം ശേഖരിക്കാൻ പാസ്പോർട്ട് (ജവാസത്ത്) വിഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൈവിക അടയാളങ്ങൾ ഉപയോഗിച്ച് യാത്രക്കാരെൻറ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് രീതി. ഇതിനായി യാത്രക്കാരെൻറ വിരലടയാളമാണ് നിലവിൽ പതിപ്പിക്കുന്നത്. എന്നാൽ, ഇതിനു പകരം നേത്രപടലം പരിശോധിക്കുകയും അത് അടയാളമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിരലടയാളത്തിനു പകരം നേത്രപടലങ്ങളുടെ ചിത്രം നാഷനൽ ഇൻഫർമേഷൻ സെൻറർ രേഖകളിൽ ഉൾപ്പെടുത്തും. ഇതിനായി ഏറ്റവും നൂതനമായ ഉപകരണങ്ങൾ ഉടനെത്തും. വിരലടയാളത്തെക്കാൾ സുരക്ഷിതമാണ് നേത്രപടലം അടയാളമായി സ്വീകരിക്കുന്നതെന്നും ഇത് ആളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും കുറ്റമറ്റ ജൈവിക അടയാളമാണെന്നുമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് വിരലടയാളത്തിൽ മാറ്റം സംഭവിക്കാം. അതുകൊണ്ട് ആളെ തിരിച്ചറിയുന്നതിൽ അപൂർവമായെങ്കിലും പിഴവ് സംഭവിക്കാനിടയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല