1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് നിയന്ത്രണ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയണമെങ്കില്‍ പൂര്‍ണമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ 10 മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുപ്രകാരം ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും എടുത്തവര്‍ക്കു മാത്രമേ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കൂ.

ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസ് എടുത്ത് ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കും മറ്റ് വാക്‌സിനുകളുടെ രണ്ടാം ഡോസ് എടുത്ത ഉടനെയും പ്രതിരോധ ശേഷി കൈവരിച്ചു എന്ന് കാണിക്കുന്ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആപ്പില്‍ തെളിയും. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളുടെയും ആരോഗ്യ വിവരങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ തവക്കല്‍നാ ആപ്പില്‍ അപ് ലോഡ് ചെയ്യുമെന്ന് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അറിയിച്ചു.

രാജ്യത്ത് അംഗകീരിച്ച വാക്‌സിനുകളും ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റ് വാക്‌സിനുകളും സ്വീകരിച്ചവരുടെ വിവരങ്ങളും ആപ്പില്‍ ചേര്‍ക്കും. സിനോഫാം, സിനോവാക്‌സ് വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ അവര്‍ക്കും സൗദിയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ സൗദിയില്‍ അംഗീകാരമുള്ള മൂന്നിലൊരു വാക്‌സിനായിരിക്കണം മൂന്നാം ഡോസായി സ്വീകരിക്കേണ്ടത് എന്ന നിബന്ധനയുണ്ട്.

അതേസമയം, ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുക്കുകയും അതിനു മുമ്പോ ശേഷമോ കോവിഡ് ബാധിച്ച് രോഗമുക്തി നേടുകയും ചെയ്ത ആളുകള്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍, ആസ്ട്രസെനെക്ക, മൊഡേണ വാക്‌സിനുകളുടെ ഒരു ഡോസും സിനോഫാം സിനോവാക് വാക്‌സിനുകളുടെ രണ്ട് ഡോസുകളും മാത്രം സ്വീകരിച്ചവരുടെ ആപ്പ് സ്റ്റാറ്റസില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്നാണുണ്ടാവുക. പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ സൗദിയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയികുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.