1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും സൗദിയിൽ ക്വാറന്റീൻ നിർബന്ധം. ഇന്ത്യ അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നു ഡിസംബർ ഒന്നു മുതൽ സൗദിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെങ്കിലും ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവശ്യമാണ്.

എന്നാൽ സൗദിയിൽ നിന്നു രണ്ടു കോവിഡ് വാക്സിൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ആവിശ്യമില്ല. ഇന്ത്യക്കു പുറമെ പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുമാണു നേരിട്ട് സർവിസ്. ഡിസംബർ ഒന്നു പുലർച്ചെ ഒന്നു മുതൽ ഈ രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്ക് നേരിട്ടു പ്രവേശനം അനുവദിക്കും. ഇവർക്ക് ഇനി മുതൽ മറ്റു രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല.

ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ സാധിക്കുമെങ്കിലും സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഒരുപാട് പ്രവാസികള്‍ക്ക് സന്തോഷം നല്‍ക്കുന്ന തീരുമാനമാണിത്. മറ്റു രാജ്യങ്ങളില്‍ ക്വാറന്റീനില്‍ കഴിഞ്ഞു പോകുന്നത് വലിയ ചെലവുള്ള കാര്യം ആയതിന്‍ പലരും സൗദിയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.