1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2021

സ്വന്തം ലേഖകൻ: ഉം​റ, ടൂ​റി​സം, സ​ന്ദ​ർ​ശ​നം എ​ന്നീ ആ​വ​​ശ്യ​ങ്ങ​ൾ​ക്കാ​യി സൗ​ദി​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്കാ​യു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി​യി​ൽ കോ​വി​ഡ്​ ചി​കി​ത്സ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്​​ക​രി​ച്ച​താ​യി സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ലും വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താണ് നടപടി.

ടൂ​റി​സം, സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ഉം​റ എ​ന്നി​വ​ക്കാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള സൗ​ദി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക് കോ​വി​ഡ്​ ബാ​ധി​ച്ചാ​ൽ ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന​താ​ണ് ക​വ​റേ​ജി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ചി​കി​ത്സ സേ​വ​നം വേ​ഗ​ത്തി​ൽ ഉ​റ​പ്പാ​ക്കാ​നു​മാ​ണി​ത്​​. ​

കോ​വി​ഡ്​ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ൾ, ക്വാ​റ​ൻ​റീ​ൻ ചെ​ല​വു​ക​ൾ, അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജി​ലു​ൾ​പ്പെ​ടു​മെ​ന്നും സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ലും പ​റ​ഞ്ഞു.

കോവിഡ് ചികിത്സ, ക്വാറന്റീന്‍ ചെലവ്, അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകല്‍ എന്നിവ ഉൾപ്പെടുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കേണ്ടത്. രാജ്യത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ചികിത്സ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്കു വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ല.

ഈ മാസം 17ന് രാജ്യാന്തര സർവീസ് പുനരാരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് രൂക്ഷമായ ഇന്ത്യ അടക്കം റെഡ് വിഭാഗം രാജ്യങ്ങളിലേക്കു സർവീസുണ്ടാകില്ലെന്നു വ്യക്തമാക്കിയിരുന്നു. ബഹ്റൈൻ ഉൾപ്പെടെ ഗ്രീൻ വിഭാഗം രാജ്യങ്ങളിൽ 14 ദിവസം തങ്ങി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യക്കാർ സൗദിയലെത്തുന്നത്. ഇങ്ങനെ സന്ദർശക, ടൂറിസ്റ്റ്, ഉംറ വീസയിൽ സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഇൻഷൂറൻസ് നിർബന്ധമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.