
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കുമെന്ന് സൌദിയിലെ ഇന്ത്യന്‍ അംബാസിഡര്‍. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കവെയാണ് സൌദിയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിവരം താമസിയാതെ നല്‍കാനാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞത്.
ഇന്ത്യയില്‍ നിന്ന് സൌദി അറേബ്യയിലേക്ക് വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. താമസിയാതെ സന്തോഷവാര്‍ത്ത നല്‍കാനാകുമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവില്‍ ഏവിയേഷന്‍ അധികൃതര്‍, വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായാണ് ഇതുസംബന്ധമായ ചര്‍ച്ച നടത്തിയത്. എയര്‍ ബബ്ള്‍ കരാറിന് ശ്രമങ്ങള്‍ തുടരുകയാണ്.
വിമാന സര്‍വീസില്ലാത്തിനാല്‍ സൌദിയിലേക്ക് തിരിച്ചെത്താനാകാത്ത ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ സൌദി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ചര്‍ച്ചയുടെ ഫലമായി ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൌദിയിലെത്താനാകുന്നുണ്ട്. നിശ്ചിത ദിവസത്തെ ക്വാറന്റീന്‍ കൂടാതെയാണ് ഇവരെ സൌദിയിലെത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ സാധാരണ ജോലിക്കാര്‍ക്കും സൌദിയിലെത്താനാകുമെന്നാട് പ്രതീക്ഷിക്കുന്നതെന്നും അംബാസിഡര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല