
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ച് സൗദി. ഇന്ത്യൻ എംബസിയുടെ ഇടപെടൽ മൂലം ആണ് എക്സിറ്റ് നിബന്ധനകൾ സൗദി ലഘൂകരിച്ചത്. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്ന തരത്തിലാണ് പുതിയ രീതി ക്രമീകരിച്ചിരിക്കുന്നത്. സൗദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും പരസ്പര കൂടിയാലോചന നടത്തിയ ശേഷം ആണ് ഇക്കര്യം വ്യക്തമാക്കിയിരിക്കുന്നത്.
http://www.eoiriyadh.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്തവർ എംബസിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണം.എന്നാൽ, കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിലുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഇഎംബിയിൽ തുടങ്ങുന്ന റജിസ്ട്രേഷൻ നമ്പർ ഇന്ത്യൻ എംബസിയിലെ സാമൂഹിക പ്രവർത്തകനും ജുബൈലിലെ പ്രവാസി വെൽഫെയർ പാർട്ടി അംഗവുമായ സൈഫുദ്ദീൻ പൊട്ടശ്ശേരിക്ക് കൈമാറാം. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ വരുന്ന ഹുറൂബുളിലുള്ളവർക്കും ഈ ലിങ്കിൽ രജിസ്റ്റർ ചെയ്ത് നമ്പർ നൽകിയാൽ ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ എംബസി സൗകര്യമൊരുക്കും. ഇഖാമ കാലാവധി കഴിഞ്ഞ് ജോലിക്കായി മറ്റിടങ്ങളിലേക്ക് പോകുന്നവർക്ക് ആശ്വാസമാണ് ഈ തീരുമാനം.
ഇപ്പോഴത്തെ സാഹചര്യത്തിൽ അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ നേരിട്ട് ചെന്ന് ഫോം പൂരിപ്പിച്ച് അപേക്ഷ നൽകണമായിരുന്നു. എന്നാൽ ദൂരസ്ഥലങ്ങളിലുള്ളവർ നേരിട്ട് പോകാൻ കഴിയാത്തവർക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ പ്രശ്നത്തിന് എല്ലാം ഓൺലെെൻ രജിസ്ട്രേഷൻ പരിഹാരമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല