സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ തട്ടിപ്പ്. നിയമപ്രശ്നങ്ങളിലും മറ്റും അകപ്പെട്ടവർക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയിൽ, ട്വിറ്റർ അക്കൗണ്ടുകൾ വഴി നടക്കുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് റിയാദ് ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു.
നിശ്ചിത തുക നൽകിയാൽ നാട്ടിലേക്ക് കയറ്റി അയക്കാൻ വഴിയൊരുക്കാമെന്ന് ഇന്ത്യൻ എംബസിയുടെ പേരിൽ ചിലർക്ക് ട്വിറ്റർ, ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കിയത്. ഇത്തരം സാമൂഹിക മാധ്യമ സന്ദേശങ്ങളുമായി ഇന്ത്യൻ എംബസിക്ക് ബന്ധവുമില്ലെന്ന് അധികൃതർ അറിയിച്ചത്.
എംബസിയുമായി ബന്ധപ്പെട്ട സാമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ www.eoiriyadh.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. എംബസിയുടെ ഇമെയിൽ @mea.gov.in എന്ന ഡൊമൈനിൽ നിന്നാണ്. സംശയാസ്പദ സാഹചര്യങ്ങളിൽ വെബ്സൈറ്റ് പരിശോധിക്കുകയോ ബന്ധപ്പെട്ട വകുപ്പുകളിൽ പരിശോധിക്കുകയോ ചെയ്യണമെന്നും എംബസി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല