
സ്വന്തം ലേഖകൻ: കോവിഡിനെതിരെ സൗദി അറേബ്യ ആദ്യമായി വികസിപ്പിച്ച വാക്സിൻ ആദ്യ ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായി റിപ്പോർട്ട്. ഫാർമസ്യൂട്ടിക്കൽ ജേണലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. പ്രാഥമിക പരീക്ഷണഘട്ടങ്ങളും പരിശോധനയും കടന്ന് വിവിധതലങ്ങളിൽ അംഗീകാരവും നേടിയശേഷം ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നിലവിൽ വിദേശ വാക്സിനുകളാണ് സൗദിയിൽ നൽകുന്നത്. കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന കാൽവെപ്പാണ് സ്വന്തമായി വാക്സിൻ വികസിപ്പിച്ചതിലൂടെ സൗദി നടത്തിയത്. വിദേശ വാക്സിനുകൾ ഉപയോഗിച്ച് നടത്തുന്ന പ്രതിരോധ കുത്തിെവപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്തെ 80 ശതമാനത്തിലേറെ ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
തൊഴിലിടങ്ങളിലുൾെപ്പടെ മുഴുവൻ പൊതുയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും പ്രവേശിക്കാൻ വാക്സിൻ സ്വീകരിക്കണമെന്ന നിയമം പ്രാബല്യത്തിലായതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചതായി അധികൃതർ അറിയിച്ചു. തിരക്ക് പരിഗണിച്ച് കൂടുതൽപേർക്ക് വാക്സിൻ സ്വീകരിക്കാനുള്ള അനുമതി നൽകാൻ അധികൃതർ വാക്സിൻ കേന്ദ്രങ്ങളോട് നിർദേശിച്ചു.
രാജ്യത്ത് ഇതുവരെ 81 ലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. വാക്സിൻ സ്വീകരിച്ചവരും കോവിഡ് പ്രോേട്ടാകോൾ പ്രകാരമുള്ള എല്ലാ ആരോഗ്യ മുൻകരുതൽ നിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കോവിഡിനെതിരായ മുൻകരുതലുകളും പ്രതിരോധ നടപടികളും തൊഴിൽ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, മക്ക മേഖലയിലെ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയത്തിെൻറ വിവിധ സംഘങ്ങൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജൂലൈയിൽ മാത്രം 20,137 പരിശോധനകൾ നടത്തി. ഇതിൽ 3,755 തൊഴിൽ നിയന്ത്രണങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ലംഘനങ്ങൾ കണ്ടെത്തി.
813 പേർക്ക് താക്കീത് നൽകി. വൈറസ് പടരുന്നത് തടയാൻ ജോലിസ്ഥലങ്ങളിലെ എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും പിഴകൾ ഒഴിവാക്കാൻ മന്ത്രാലയത്തിെൻറ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു. രാജ്യത്തിെൻറ എല്ലാമേഖലകളിലുമുള്ള ബിസിനസുകളിലുടനീളം പരിശോധനകൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല