1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാനസർവീസ് ഈ മാസം 17-ന് പുനരാരംഭിക്കാനിരിക്കെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് നിബന്ധനകളും മാർഗനിർദേശങ്ങളും പുറത്തിറക്കി. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവീസിന് വിലക്കുണ്ടെങ്കിലും സൗദിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ 38 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്.

യാത്ര ചെയ്യാനുദേശിക്കുന്നവർ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകൾ പരിശോധിക്കുകയും ആവശ്യമായ അനുമതി നേടുകയും വേണമെന്ന് മാർഗനിർദേശങ്ങളിലുണ്ട്. ഈ മാസം 17ന് പുലര്‍ച്ചെ ഒരു മണി മുതലാണ് സൗദിയ വിമാനം സൗദിയില്‍നിന്നുള്ള വിമാനം പുന:രാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ അടക്കമുള്ള 38 രാജ്യങ്ങളിലേക്കുള്ള നിബന്ധനകള്‍ സൗദിയ വിമാനം പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യ അടക്കം പ്രത്യേക വിലക്ക് നിലവിലുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്.

എന്നാല്‍ സൗദിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ 38 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട് എന്നത് ശ്രദ്ധേയമാണ്. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിക്കണം. ആവശ്യമായ അനുമതി നേടുകയും വേണം.

നിബന്ധനകളും നിര്‍ദേശങ്ങളും മുന്‍കൂട്ടി അറിയിക്കാതെ മാറ്റിയേക്കാമെന്നത്കൊണ്ട് യാത്ര ചെയ്യുന്നതിന് മുമ്പ് അധികൃതരില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ യാത്രക്കാര്‍ പരിശോധിക്കണം. സൗദിയിലെ അംഗീകൃത കേന്ദ്രത്തില്‍നിന്ന് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ നേടിയിരിക്കണം എന്നും നിബന്ധയില്‍ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.